- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതിന് മുകളിൽ പ്രായമുള്ളവർക്ക് അബുദബിയിൽ ഇനി സൗജന്യ യാത്ര; മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് യാത്രാ സൗകര്യവുമായി അബുദാബി ഗതാഗത വകുപ്പ് രംഗത്ത്
അബുദാബി: പ്രായം 60 തികഞ്ഞവർക്ക് ഇനി മുതൽ അബുദാബിയിൽ ബസിൽ യാത്ര ചെയ്യാൻ പണം ചെലവഴിക്കേണ്ടതില്ല.മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് യാത്രാ സൗകര്യം ഒരുക്കി അബുദാബി ട്രാൻസ്‌പോർട്ട് ഡിപാർട്‌മെന്റ് രംഗത്തെത്തിയതോടെയാണ് പ്രായമായവർക്ക് സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നത്. ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നവർ ഹാഫിലാത് സീനിയർ സിറ്റിസൺസ് ക
അബുദാബി: പ്രായം 60 തികഞ്ഞവർക്ക് ഇനി മുതൽ അബുദാബിയിൽ ബസിൽ യാത്ര ചെയ്യാൻ പണം ചെലവഴിക്കേണ്ടതില്ല.മുതിർന്ന പൗരന്മാർക്ക് സൗജന്യ ബസ് യാത്രാ സൗകര്യം ഒരുക്കി അബുദാബി ട്രാൻസ്‌പോർട്ട് ഡിപാർട്‌മെന്റ് രംഗത്തെത്തിയതോടെയാണ് പ്രായമായവർക്ക് സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നത്.
ആനുകൂല്യം നേടാൻ ആഗ്രഹിക്കുന്നവർ ഹാഫിലാത് സീനിയർ സിറ്റിസൺസ് കാർഡ് കരസ്ഥമാക്കണം. ഇതിനായി മുറൂർ റോഡിലെ അബുദാബി ബസ് ടെർമിനലിൽ നേരിട്ടെത്തി പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ മതിയാകും. എമിറേറ്റ്‌സ് ഐ.ഡി പകർപ്പും പാസ്‌പോർട്ട് കോപ്പിയും ഒരു ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ബസ് ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിൽ അപേക്ഷ നൽകുന്നവരെ ആവശ്യമായ പരിശോധനകൾക്ക് ശേഷം ഒരാഴ്ചക്കകം ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയാണ് ചെയ്യുന്നത്.
വിവരം ലഭിക്കുന്ന മുറക്ക് ബസ് ടെർമിനലിലെത്തിയാൽ ഫോട്ടോ പതിച്ച ഹാഫിലാത് സീനിയർ സിറ്റിസൺസ് കാർഡ് സമ്മാനിക്കും അബുദാബി ഗതാഗത വകുപ്പ്. ഇതിൽ പേരും എമിറേറ്റ്‌സ് ഐ.ഡി നമ്പറും രേഖപ്പെടുത്തുന്നതോടെ ഫ്രീ യാത്രാ സൗകര്യം ലഭ്യമാകും.