അബുദാബി : മാർത്തോമ്മാ ഇടവക യുടെ ഈ വർഷ ത്തെ 'വിളവെടുപ്പുത്സവം' നവംബർ 17 വെള്ളിയാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും.രാവിലെ എട്ടു മണിക്ക് തുടക്കം കുറിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷ യിൽ വിശ്വാസികൾ ആദ്യഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും. വൈകു ന്നേരം മൂന്നര മണിക്ക് തുടങ്ങുന്ന വിളംബര യാത്ര യോടെ 'വിളവെടുപ്പുത്സവ' ആഘോഷങ്ങൾ ക്ക് ആരംഭം കുറിക്കും.

മഹാത്മാ ഗാന്ധി, മദർ തെരേസ, ഉൾപ്പെടെ ഭാരത ത്തിലെ ആദരണീയരായ വ്യക്തിത്വ ങ്ങളുടെ വേഷ ധാരികൾ, വിവിധ നിശ്ചല ദൃശ്യങ്ങൾ, കലാ പ്രകടന ങ്ങൾ എന്നിവ ഘോഷയാത്രയിൽ അവതരിപ്പിക്കും.

തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി ബാബു പി. കുലത്താക്കൽ അദ്ധ്യക്ഷത വഹിക്കും. സഹ വികാരി റവ. ബിജു സി.പി., ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ് എന്നിവർ പ്രസംഗിക്കും.

പിന്നീട് 'വിളവെടുപ്പുത്സവ' നഗരി യിലെ വിൽപ്പന ശാല കളുടെ ഔപ ചാരിക ഉൽഘാടന കർമ്മം നടക്കും. ഇടവക വിശ്വാസികൾ ഉൾപ്പടെ എണ്ണായിര ത്തോളം പേർ 'വിളവെടുപ്പുത്സവ' ത്തിന്റെ ഭാഗ മാകും എന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവക യുടെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലേക്ക് വിനി യോഗി ക്കും എന്നും വികാരി റവ. ബാബു പി. കുലത്താക്കൽ അറിയിച്ചു.

കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തല ത്തിൽ തയ്യാ റാക്കുന്ന ഉത്സവ നഗരിയിൽ അൻപതോളം വിൽപ്പന ശാല കൾ ഉണ്ടാവും അബുദാബി മാർ ത്തോമ്മാ യുവ ജന സഖ്യം ഒരുക്കുന്ന തനി നാടൻ തട്ടുകട അടക്കം ഇരുപതു ഭക്ഷണ സ്റ്റാളു കളിൽ വിവിധ തരം ഭക്ഷ്യ വിഭവ ങ്ങൾ തത്സമയം പാചകം ചെയ്യും. വിവിധ വ്യാപാര സ്ഥാപന ങ്ങൾ, ആതുരാ ലയങ്ങൾ, നിത്യോ പയോഗ സാധന ങ്ങൾ, അലങ്കാര ച്ചെടി കൾ എന്നിവയുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി, വിനോദ മത്സര ങ്ങൾ എന്നിവയും ഒരുക്കി യിട്ടുണ്ട്. പത്ത് ദിർഹം വിലയുള്ള പ്രവേശന കൂപ്പൺ നറുക്കി ട്ടെടുത്ത് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ നിരവധി വില പിടിപ്പുള്ള സമ്മാന ങ്ങൾ നൽകും.

വിവിധ ഇടവക കാളിലെ ബാൻഡു കൾ നയിക്കുന്ന സംഗീത സന്ധ്യ, ബൈബിൾ നാടകം, നൃത്ത രൂപങ്ങൾ തുടങ്ങിയ കലാപരി പാടി കളും 'വിളവെടുപ്പുത്സവ' ത്തിന്റെ ഭാഗ മായി അരങ്ങേറും