അബൂദാബി : കാഞ്ഞങ്ങാട് നീലേശ്വരം നാഗരാതിർത്തിയായ പടന്നക്കാട് കാണാച്ചിറയിൽ സമസ്തയുടെ കീഴിൽ നിലകൊള്ളുമെന്ന മത-ഭൗതീക വിദ്യാഭ്യാസ സ്ഥാപനമായ മർക്കസ്സുദ്ദഅവത്തുൽ ഇസ്ലാമിയയുടെ അബൂദാബി ശാഖക്ക് പുതിയ സാരഥികൾ.

ചെയർമാൻ : സൈഫ് ലൈൻ അബൂബക്കർ കുറ്റിക്കോൽ
ജനറൽ കൺവീനർ : എം എം നാസർ
കൺവീനർമാർ : പി യൂസഫലി തൈക്കടപ്പുറം, പി കെ അഹമദ്, സി എച് അസ്ലം ബാവ നഗർ , കെകെ സുബൈർ വടകരമുക്ക്
പ്രസിഡണ്ട് : അഷ്റഫ് സി എച് സിയാറത്തിങ്കര ജനറൽ സെക്രട്ടറി: ഇൽയാസ് ബല്ലാ
കടപ്പുറം ട്രഷറർ പടന്നക്കാട് മുഹമ്മദ് കുഞ്ഞി സ്പിന്നീസ്
വൈസ് പ്രസിഡണ്ടുമാർ റഷീദ് കാലിച്ചാനടുക്കം, എം കെ അബ്ദുൽ റഹ്മാൻ ആറങ്ങാടി,
ലത്തീഫ് സിയാറത്തിങ്കര, സി എച് നിസാർ ബാവ നഗർ
ജോയിൻ സെക്രട്ടറിമാർ ഷാഫി സിയാറത്തിങ്കര, പള്ളിവളപ്പിൽ യൂസുഫ് തൈക്കടപ്പുറം,
നവാസ് ടി കെ, നൗഷാദ് ബാവ നഗർ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാകടപ്പുറത്തിന്റെ അധ്യക്ഷതയിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നയോഗത്തിൽ സൈഫ് ലൈൻ ഗ്രൂപ്പ് എം ഡി അബൂബക്കർ കുറ്റിക്കോൽ സാഹിബ് ഉദ്ഘാടനംനിർവഹിച്ചു. അബൂദാബി കാഞ്ഞങ്ങാട് യതീംഖന്നയുടെ പ്രസിഡണ്ട് എം എം നാസർ,കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈർ വടകരമുക്ക് സംയുക്തജമാഅത് ട്രഷറർ എം കെ അബ്ദു റഹ്മാൻ ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ അബൂദാബി സിയാറത്തിങ്കര ജമാഅത് പ്രസിഡണ്ട് അഷ്റഫ് സി എച് സ്വാഗതവുംഷാഫി സിയാറത്തിങ്കര നന്ദിയും പറഞ്ഞു.