അബുദാബി : കലാ - സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി ധീര ജവാന്മാരെ ആദരിക്കുന്നു.ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയിൽ, ഇന്ത്യൻ സൈന്യ ത്തിൽ തങ്ങളുടെ സേവനം രാജ്യത്തിനു വേണ്ടി സമർപ്പിക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന മുൻകാല സൈനികരെ യാണ് പൊന്നാട അണിയിച്ച് ആദരിക്കുക.

2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫയിലെ അഹല്യ ആശുപത്രി ഓഡി റ്റോറിയ ത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

താല്പര്യമുള്ള മുൻ കാല സൈനികർ പേരു വിവരങ്ങൾ 055 - 7059 769, 050 - 6711 437 എന്നീ നമ്പരുകളിൽ വിളിച്ച് നൽകണം എന്ന് സംഘാടകർ അറിയിച്ചു.