സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദബി യൂണിറ്റ് ബത്‌ലഹേമിലേയ്ക്ക് ഒരു യാത്ര എന്ന പേരിൽ സമുചിതമായി ക്രിസ്തുമസ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. നാട്ടിലെ സ്മരണയുണർത്തി തിരുപിറവിയുടെ സന്ദേശം അറിയിച്ച് കൊണ്ട് കൂട്ടമായെത്തിയ സാന്തക്ലോസുമാർ പ്രവാസികളായ കുട്ടികൾക്ക് നവ അനുഭവമായിരുന്നു.

ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിന് എസ്എംവൈഎം പ്രസിഡന്റ് ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. എസ്എംസിഎ വൈസ് പ്രസിഡന്റ് പിയൂസ് ഉദ്ഘാടനം നിർവ്വഹിക്കുകയും എസ്എംസിഎ ജനറൽ സെക്രട്ടറി ബിജു ഡൊമനിക് ക്രിസ്തുമസ് സന്ദേശം നല്കുകയും ചെയ്തു.

വർഗീസ് തൊട്ടാൻ, ബിജു മാത്യു, ജിനോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികൾ ആഘോഷരാവിന് മാറ്റ് കൂട്ടി. നോബിൾ കെ ജോസഫ് സ്വാഗതവും ജിബിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ജിജോ ജോർജ്, റോയ്‌മോൻ, ജോൺസൺ,ഷാജി, സിസിൻ, സൗമ്യ എന്നിവർ നേതൃത്വം നല്കി.