അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ടാക്സി നിരക്കിൽ വൻ വർധന. ഇനിമുതൽ ഏറ്റവും കുറഞ്ഞ നിരക്ക് പന്ത്രണ്ട് ദിർഹം ആയിരിക്കും. ടാക്സി ബുക്കിങ് നിരക്കിലും വർധന വന്നു. ഇന്നലെ അർധരാത്രിമുതലാണ് അബുദാബിയിൽ ടാക്സിനിരക്ക് വർധന നിലവിൽ വന്നത്.ഒരു ട്രിപ്പിന്റെ മിനിമം ചാർജ് പന്ത്രണ്ട് ദിർഹമായാണ് വർധിപ്പിച്ചത്.

പകൽ 3.5 ദിർഹമായിരുന്ന പ്ലാഗ്ഫാൾ റേറ്റ് അഞ്ച് ദിർഹമായും രാത്രി 3.5
ദിർഹമായിരുന്ന പ്ലാഗ്ഫാൾ റേറ്റ് 5.5 ദിർഹമായും വർധിപ്പിച്ചു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ സേവനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും വെയ്റ്റിങ് ചാർജ് പഴയത് പോലെ തന്നെ അൻപത് ഫിൽസ് ആണ്. പകൽ മൂന്ന് ദിർഹവും രാത്രി നാല് ദിർഹവും ആയിരുന്ന ബുക്കിങ് ചാർജ്
നാലും അഞ്ചും ദിർഹമായി കൂട്ടി.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തോട് കൂടിയാണ് ടാക്‌സി നിരക്കുകളുടെ ഘടന പരീഷ്‌കരിച്ചത്.