- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എംപ്ലോയറുടെ മർദനത്തിന് വിധേയരായ മലയാളികളുടെ പരാതിയിൽ എംബസി അന്വേഷണം തുടങ്ങി
മനാമ: തൊഴിലുടമയുടെ കൊടിയ മർദനങ്ങൾക്ക് വിധേയരായ മലയാളികളുടെ പരാതിയിൽ ഇന്ത്യൻ എംബസി അന്വേഷണം തുടങ്ങി. ശുചീകരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളികളായ തോമസ് ദേവസ്യ (32), ജിതേഷ് അറട്ടൻകണ്ടി (30) പ്രവീൺ നാരായണൻ (30), അഷ്‌റപ് കുന്നോത്ത് മീത്തൽ (41) എന്നിവരാണ് മാസങ്ങളായി സ്ഥാപന ഉടമയുടെ പീഡനങ്ങൾ ഏറ്റ് കൊടുംദുരിതത്തിൽ കഴിയുന്നത്. മാനസികവും ശാരീരികവ
മനാമ: തൊഴിലുടമയുടെ കൊടിയ മർദനങ്ങൾക്ക് വിധേയരായ മലയാളികളുടെ പരാതിയിൽ ഇന്ത്യൻ എംബസി അന്വേഷണം തുടങ്ങി. ശുചീകരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളികളായ തോമസ് ദേവസ്യ (32), ജിതേഷ് അറട്ടൻകണ്ടി (30) പ്രവീൺ നാരായണൻ (30), അഷ്‌റപ് കുന്നോത്ത് മീത്തൽ (41) എന്നിവരാണ് മാസങ്ങളായി സ്ഥാപന ഉടമയുടെ പീഡനങ്ങൾ ഏറ്റ് കൊടുംദുരിതത്തിൽ കഴിയുന്നത്. മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കു പുറമേ ഇവരുടെ വേതനവും പാസ്‌പോർട്ടും പിടിച്ചുവച്ചിരിക്കുന്നത് ദുരിതങ്ങളുടെ ആഴം വർധിപ്പിക്കുകയാണ്.
സൽമാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ഈ നാലു ജീവനക്കാരും തങ്ങളുടെ ദുരിതങ്ങൾ കാണിച്ച് ഇന്നലെ ഇന്ത്യൻ എംബസിയിൽ കമ്പനി ഉടമയ്‌ക്കെതിരേ പരാതി നൽകി. പരാതി പരിശോധിച്ച നയതന്ത്ര ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കാൻ ഉത്തരവിടുകയായിരുന്നു. ജീവനക്കാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദുരിതം അനുഭവിക്കുന്നവർക്ക് എന്തു സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എംബസി ഫസ്റ്റ് സെക്രട്ടറി റാം സിങ് വ്യക്തമാക്കി.
കമ്പനിയിലെ ഒരു തൊഴിലാളി സ്ഥാപനത്തിൽ നിന്ന് മുങ്ങിയതിനെ തുടർന്നാണ് ഈ നാലുപേരുടേയും ദുരിതങ്ങൾ ആരംഭിക്കുന്നത്. ഏപ്രിലിൽ സഹപ്രവർത്തകൻ ഓടിപ്പോയതു മുതൽ സ്ഥാപന ഉടമ ഇവരെ ഉപദ്രവിക്കാൻ തുടങ്ങിയതായി പറയുന്നു. തുടർന്ന് ഇവരുടെ പാസ്‌പോർട്ട് കൈവശപ്പെടുത്തുകയായിരുന്നു. ഇതിൽ തോമസ് ദേവസ്യയുടെ ഭാര്യയുടേയും മക്കളുടേയും പാസ്‌പോർട്ടും ഉൾപ്പെട്ടിരുന്നുവെങ്കിലും നിരന്തര അഭ്യർത്ഥനയെ തുടർന്ന് ഇവരുടെ പാസ്‌പോർട്ടുകൾ സ്ഥാപന ഉടമ തിരിച്ചു നൽകി. പിന്നീട് തോമസ് ഭാര്യയേയും മക്കളേയും നാട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
പിന്നീടങ്ങോട്ട് പീഡനത്തിന്റേയും മർദനത്തിന്റേയും നാളുകളായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇതിനിടെ ശമ്പളവും തടഞ്ഞുവയ്ക്കാൻ തുടങ്ങി. ശമ്പളം ചോദിക്കുമ്പോഴൊക്കെ മർദനം പതിവായിരുന്നു. നെഞ്ചിലും തലയിലും മർദനമേറ്റ പാടുകൾ ചൂണ്ടിക്കാട്ടി തോമസ് ദേവസ്യ പറയുന്നു. തങ്ങൾ താമസിക്കുന്ന സ്ഥലത്ത് വന്ന് ഉടമ ശല്യം ചെയ്യുന്നതിനാൽ മനസ്സമാധാനമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ആലിയിലാണ് ഇവരുടെ താമസസ്ഥലം. ഒരു വെന്റിലേഷനുമില്ലാത്ത മുറിയിൽ അഞ്ചുപേരാണ് കഴിയുന്നത്. ഇതുമൂലം എല്ലാവർക്കും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖങ്ങളുമുണ്ട്.
അടുത്തിടെ പാസ്‌പോർട്ട് ആവശ്യപ്പെട്ട പ്രവീണിനെ കമ്പനി ഉടമ കഴുത്തുപിടിച്ച് തിരിക്കുകയും തലയ്ക്ക് ഇടിക്കുകയും ചെയ്തതായും പറയപ്പെടുന്നു. പ്രവീണിനെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവമറിഞ്ഞ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല ഇതിൽ ഇടപെടുകയും ഇവർക്കൊപ്പം ഖമീസ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
രണ്ടു വർഷമായി ഈ കമ്പനിയിൽ തൊഴിൽ ചെയ്തു വരുന്ന ഈ നാലു പേരും തങ്ങളുടെ ശമ്പളവും പാസ്‌പോർട്ടും കിട്ടിയാൽ ഉടൻ തന്നെ നാട്ടിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നു.