- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനടിച്ച് എ.ബി.വി.പിക്കാരും! കമ്മ്യൂണിസ്റ്റ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിലെ 15 പേർക്ക് ടിക്കറ്റില്ലാത്തിന് 11,200 രൂപ പിഴ; ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസിന്റെ ഒരു ബോഗിയിൽ യാത്രക്കാരെ കയറ്റാതെ എ.ബി.വി.പി സംഘത്തിന്റെ പരാക്രമം; കമ്പാർട്ട്‌മെന്റ് ഉള്ളിൽനിന്ന് പൂട്ടിയതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ; അക്രമം കാണിച്ചതും മൂന്ന് പേർക്കെതിരെ കേസ്
കോഴിക്കോട്: കൂട്ടത്തോടെ ടിക്കറ്റില്ലായാത്ര ഉത്തരേന്ത്യയിൽ പതിവാണെങ്കിലും കേരളത്തിൽ അതല്ലോ സ്ഥിതി. കുമ്മനം കൊച്ചി മെട്രായിൽ കയറിപ്പോൾ ട്രോളന്മാർ ആഘോഷിച്ച കുമ്മനടിയിൽ ഇത്തവണ പെട്ടത്ത് ഉത്തരേന്ത്യയിൽനിന്നുള്ള എ.ബി.വി.പി സംഘമാണ്. മാർക്വിസ്റ്റ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിലെ 15പേർക്ക് ടിക്കറ്റില്ലാത്തിന് 11,200 രൂപയാണ് പിഴയിട്ടത്.ടിക്കറ്റില്ലെന്ന് മാത്രമല്ല ബോഗി തങ്ങൾ ബുക്ക് ചെയ്തതാണെന്ന് പറഞ്ഞ് കമ്പാർട്ട്‌മെന്റ് അടച്ച് മറ്റാരെയുംകയറാൻ അനുവദിക്കാതെ ഇവർ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. മാർക്‌സിസ്റ്റ് അക്രമങ്ങൾക്കെതിരെ 11ന് തിരുവനന്തപുരത്ത് നടക്കുന്ന 'ചലോ കേരള' റാലിയിൽ പങ്കെടുക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ എ.ബി.വി.പി പ്രവർത്തകരാണ് മലയാളികളടക്കമുള്ള യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരുന്നത്. റാലിയിൽ പങ്കെടുക്കാൻ മധ്യപ്രദേശിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച 65 അംഗ സംഘമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇൻഡോർഫകൊച്ചുവേളി എക്സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മ
കോഴിക്കോട്: കൂട്ടത്തോടെ ടിക്കറ്റില്ലായാത്ര ഉത്തരേന്ത്യയിൽ പതിവാണെങ്കിലും കേരളത്തിൽ അതല്ലോ സ്ഥിതി. കുമ്മനം കൊച്ചി മെട്രായിൽ കയറിപ്പോൾ ട്രോളന്മാർ ആഘോഷിച്ച കുമ്മനടിയിൽ ഇത്തവണ പെട്ടത്ത് ഉത്തരേന്ത്യയിൽനിന്നുള്ള എ.ബി.വി.പി സംഘമാണ്. മാർക്വിസ്റ്റ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിലെ 15പേർക്ക് ടിക്കറ്റില്ലാത്തിന് 11,200 രൂപയാണ് പിഴയിട്ടത്.ടിക്കറ്റില്ലെന്ന് മാത്രമല്ല ബോഗി തങ്ങൾ ബുക്ക് ചെയ്തതാണെന്ന് പറഞ്ഞ് കമ്പാർട്ട്‌മെന്റ് അടച്ച് മറ്റാരെയുംകയറാൻ അനുവദിക്കാതെ ഇവർ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
മാർക്‌സിസ്റ്റ് അക്രമങ്ങൾക്കെതിരെ 11ന് തിരുവനന്തപുരത്ത് നടക്കുന്ന 'ചലോ കേരള' റാലിയിൽ പങ്കെടുക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ എ.ബി.വി.പി പ്രവർത്തകരാണ് മലയാളികളടക്കമുള്ള യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരുന്നത്. റാലിയിൽ പങ്കെടുക്കാൻ മധ്യപ്രദേശിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച 65 അംഗ സംഘമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇൻഡോർഫകൊച്ചുവേളി എക്സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു സംഘത്തിന്റെ യാത്ര.
ട്രെയിൻ കണ്ണൂർ സ്‌റ്റേഷനിലെത്തിയതോടെ സംഘം കമ്പാർട്ട്‌മെന്റിന്റെ വാതിലുകൾ ഉള്ളിൽനിന്ന് പൂട്ടി മറ്റുയാത്രക്കാർ കയറുന്നത് തടയുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകർ കോച്ച് ബുക്കു ചെയ്തതിനാലാണ് മറ്റുയാത്രക്കാരെ കയറ്റാത്തത് എന്നതായിരുന്നു സംഘത്തിന്റെ അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്ന് റെയിൽവേ അധികൃതർ കണ്ടെത്തി. മാത്രമല്ല പകൽ ഈ കമ്പാർട്ട്‌മെന്റിൽ ആർക്കും ടിക്കറ്റെടുത്ത് കയറാമെന്നാണ് നിയമം.
അതിനിടെ ടിക്കറ്റെടുത്തിട്ടും ട്രെയിനിൽ കയറാൻ അനുവദിച്ചില്ലെന്നുകാട്ടി കണ്ണൂർ സ്വദേശിയായ ടി. മനോഹരൻ റെയിൽവേ സംരക്ഷണസേനക്കും പൊലീസിനും പരാതി നൽകി. രാവിലെ ഒമ്പതരയോടെ ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴും സംഘം യാത്രക്കാരെ കയറാൻ അനുവദിച്ചില്ല. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരും സംരക്ഷണസേനയിലെ സി.ഐ വിനോദ് ജി. നായരും എഎസ്ഐ കതിരേഷ് ബാബുവും ഇടപെട്ട് മറ്റുയാത്രക്കാർക്ക് കമ്പാർട്ട്‌മെന്റിൽ കയറാൻ അവസരമൊരുക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ സംഘത്തിലെ 15 പേർക്ക് ടിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ ഇറക്കിവിടണമെന്ന് മറ്റുയാത്രക്കാർ ആവശ്യപ്പെട്ടത് വാക് തർക്കത്തിനിടയാക്കി.
ഇതിനിടെ യാത്ര പുറപ്പെട്ടെങ്കിലും സംഘത്തിലെ ഒരാൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു. അവസാനം റെയിൽവേ സുരക്ഷസേനയിലെ ഉദ്യോഗസ്ഥർ ഇവർക്കൊപ്പം സഞ്ചരിച്ച് ഷൊർണൂരിൽനിന്ന് ടി.ടി.ആർ മുഖാന്തരം ടിക്കറ്റുകളുടെ പരിശോധന നടത്തുകയും 15 പേരിൽനിന്ന് മധ്യപ്രദേശിലെ രത്തലം മുതൽ കൊച്ചുവേളിവരെയുള്ള ടിക്കറ്റ് തുക കണക്കാക്കി 11,200 രൂപ പിഴ ഈടാക്കുകയും ചെയ്തു. ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചതിനും ആളുകളെ കയറ്റാത്തതിനും മൂന്ന് എ.ബി.വി.പി പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി റെയിൽവേ സംരക്ഷണസേന അറിയിച്ചു.