- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പണം മാത്രമല്ല, ഇനി മുതൽ വൈദ്യുതിയും ലാഭിക്കാം; ഊർജക്ഷമതയുള്ള 22 എ.സി ബ്രാൻഡുകൾ ഉടൻ പുറത്തിറങ്ങും; വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നവയ്ക്ക് ജൂലൈ ഒന്ന് മുതൽ നിരോധനം
ദോഹ: വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനുകൾക്ക് പകരം ഊർജ്ജ ക്ഷമതയുള്ള 22 ബ്രാൻഡുകൾ ഉടൻ പുറത്തിറങ്ങും. പുതിയ ബ്രാൻഡുകൾ മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന എയർകണ്ടീഷനറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിന്റെ സാഹതര്യത്തിലാണ് പുതിയ ബ്രാൻഡുകൾ പുറത്തിറങ്ങുന്നത്. പുതിയ ബ്രാൻഡ് എ.സികൾക്ക് വിലക്കൂടുതൽ ആണെങ്കിലും വൈദ്യുതി ഉപഭോഗം കുറയുന്നതിലൂടെ പണം ലാഭിക്കാനാകും. ഖത്തറിലെയും ജി.സി.സി രാജ്യങ്ങളിലെയും നിർദേശങ്ങൾ പാലിക്കുന്ന ഊർജക്ഷമതയുള്ള എ.സികളുടെ ഇറക്കുമതിക്കായി 11 കമ്പനികളും ഇതിനോടകം മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ജപ്പാൻ, ചൈന, കൊറിയ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കമ്പനികളും മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എ.സികൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് കൺഫേർമിറ്റി സർട്ടിഫിക്കറ്റുകൾ ഒരു മാസം മുൻപ് നേടിയിരിക്കണമെന്നു വ്യവസ്ഥയു
ദോഹ: വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനുകൾക്ക് പകരം ഊർജ്ജ ക്ഷമതയുള്ള 22 ബ്രാൻഡുകൾ ഉടൻ പുറത്തിറങ്ങും. പുതിയ ബ്രാൻഡുകൾ മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന എയർകണ്ടീഷനറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിന്റെ സാഹതര്യത്തിലാണ് പുതിയ ബ്രാൻഡുകൾ പുറത്തിറങ്ങുന്നത്. പുതിയ ബ്രാൻഡ് എ.സികൾക്ക് വിലക്കൂടുതൽ ആണെങ്കിലും വൈദ്യുതി ഉപഭോഗം കുറയുന്നതിലൂടെ പണം ലാഭിക്കാനാകും.
ഖത്തറിലെയും ജി.സി.സി രാജ്യങ്ങളിലെയും നിർദേശങ്ങൾ പാലിക്കുന്ന ഊർജക്ഷമതയുള്ള എ.സികളുടെ ഇറക്കുമതിക്കായി 11 കമ്പനികളും ഇതിനോടകം മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ജപ്പാൻ, ചൈന, കൊറിയ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കമ്പനികളും മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എ.സികൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് കൺഫേർമിറ്റി സർട്ടിഫിക്കറ്റുകൾ ഒരു മാസം മുൻപ് നേടിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇത് അനുസരിച്ചാണ് എയർകണ്ടീഷനറുകൾക്ക് വിവിധ 'സ്റ്റാർ' പദവികൾ നൽകുക.
നിരവധി നിബന്ധനകൾ അനുസരിച്ചുള്ള ബ്രാൻഡ് എ.സികളാണ് പുറത്തിറങ്ങുന്നത്. 'ടി-3 & ടി-1' ടെസ്റ്റിങ് കണ്ടീഷനിൽ ഊർജക്ഷമത മണിക്കൂറിൽ 8.5 ബി.ടി.യു എന്ന തോതിൽനിന്നും കുറയാൻ പാടില്ല. കൂടാതെ സിംഗിൾ ഫേസിന് 240 വോൾട്ടും ത്രീ ഫേസിന് 415 വോൾട്ടും എന്ന രീതിയിലും ആയിരിക്കണം. ഫ്രീക്വൻസി 50 ഹേർട്‌സും ക്യു.എസ് അംഗീകാരമുള്ള കരുത്തുറ്റ ഘടനയും ആയിരിക്കണം. നിർമ്മാതാക്കൾക്ക് ലഭിക്കുന്ന 'സ്റ്റാർ പദവി' എ.സിയുടെ മുൻവശത്ത് പതിച്ചിരിക്കണം.
ഖത്തരി സ്റ്റാൻഡേർഡ് (ക്യു.എസ്.2663), ഗൾഫ് ടെക്‌നിക്കൽ റെഗുലേഷൻ നമ്പർ (ബി.ഡി 142004-01) തുടങ്ങിയ നിലവാരത്തിലുള്ളതാണെന്ന് തെളിയിക്കാനായി -ഐ.എസ്.ഒ 17025 അംഗീകാരമുള്ള ടെക്‌നിക്കൽ ലബോറട്ടറിയിൽനിന്നുള്ള ടെസ്റ്റ് ഫലം മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കണം. ഇത് ഐ.ഇ.സി.ഇ.ഇ. സി.ബി സ്‌കീം പ്രകാരമുള്ളതായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഈ നിർദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധിച്ച ശേഷമാണ് മന്ത്രാലയം അംഗീകാരം കാണിക്കുന്ന ഊർജ ക്ഷമത ലേബൽ എല്ലാ അംഗീകൃത കമ്പനികൾക്കും നൽകുക. ഈ ലേബലുകളുള്ള എ.സികൾ മാത്രമേ വിൽപന നടത്താവൂവെന്നും മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും എല്ലാ വ്യാപാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.