ദോഹ: വൈദ്യുതി ലാഭിക്കാനുള്ള എയർ കണ്ടീഷനറുകളിൽ പുതിയ ലേബലിങ് സംവിധാനം പൂർത്തിയായി കഴിഞ്ഞതായി ഖത്തർ ജനറൽ അഥോറിറ്റി അറിയിച്ചു. ഇതേക്കുറിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇതേക്കുറിച്ച് വ്യവസായികൾക്കും ഇറക്കുമതിക്കാർക്കും അറിയിപ്പ് നൽകും.

ചെറു മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നും അധികൃതർ പറയുന്നു. എസിയുടെ തണുപ്പിക്കൽ ശേഷിയും മറ്റും അതുപോലെ തന്നെ നിലനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. എട്ട് നക്ഷത്രങ്ങളുള്ള എസികളാകും ഏറ്റവും കൂടുതൽ ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നത്. ഇവയ്ക്ക് 81ശതമാനം വരെ ഊർജ്ജം ലാഭിക്കാനാകും. നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ; ഊർജത്തിൽ കുറവ് വരുത്തുന്നത് കണക്ക്കൂട്ടുന്നതും പുതിയ കാർഡിൽ ഉൾപ്പെടുന്നു

പ്രാദേശിക ഇറക്കുമതിക്കാർ സമർപ്പിച്ച 276 ഇനം എ.സികളിൽ 171 ഇനങ്ങൾക്കാണ് അനുമതി നല്കിയത്. അനുമതി ലഭിച്ച എ.സികളിൽ; 20 എണ്ണത്തിന് മൂന്ന് നക്ഷത്രങ്ങളും 21 എണ്ണത്തിന് നാല് നക്ഷത്രങ്ങളും 63 എണ്ണത്തിന് അഞ്ച് നക്ഷത്രങ്ങളും 67 എണ്ണത്തിന് ആറ് നക്ഷത്രങ്ങളുമാണുള്ളത്. സപ്തംബർ മുതൽ രണ്ട് കാർഡുകൾകൂടി കമ്പനികൾക്കും നിർമ്മാതാക്കൾക്കും നല്കും