- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്തേക്കുള്ള ബിലാസ്പുർ, ഹാതിയ എസി സ്‌പെഷൽ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

കൊച്ചി:ബിലാസ്പുർ (ഛത്തീസ്‌ഗഡ്) എറണാകുളം, ഹാതിയ (ജാർഖണ്ഡ്) എറണാകുളം എസി സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് പുനഃരാരംഭിക്കുന്നു. ബിലാസ്പുർഎറണാകുളം ജംക്ഷൻ സ്‌പെഷൽ (08227) 28 മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ 8.15ന് പുറപ്പെട്ടു ചൊവ്വാഴ്ച രാത്രി 8.15ന് എറണാകുളത്തെത്തും. മടക്ക ട്രെയിൻ (08228) എറണാകുളത്തുനിന്നു 30 മുതൽ ബുധനാഴ്ചകളിൽ രാവിലെ 8.50ന് പുറപ്പെട്ടു വ്യാഴാഴ്ചകളിൽ രാത്രി 9.35ന് ബിലാസ്പുരിൽ എത്തും.
കോയമ്പത്തൂർ, സേലം, വിജയവാഡ, ബല്ലാർഷ, നാഗ്പുർ, ദുർഗ്, റായ്പുർ വഴിയാണു സർവീസ്. കേരളത്തിലെ സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട്. ഹാതിയഎറണാകുളം എസി സ്‌പെഷൽ (02409) 28 മുതൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 6.25ന് ഹാതിയയിൽനിന്നു പുറപ്പെട്ടു ബുധനാഴ്ചകളിൽ രാവിലെ 9.45ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ (02410) ജൂലൈ ഒന്നു മുതൽ വ്യാഴാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെട്ടു ശനിയാഴ്ചകളിൽ ഉച്ചയ്ക്കു 2.35നു ഹാതിയയിൽ എത്തും. സേലം, വിജയവാഡ, വിശാഖപട്ടണം, തിത്ലാഗർ, സാംബൽപുർ, ജർസാഗുഡ, റൂർക്കല വഴിയാണു സർവീസ്. കേരളത്തിലെ സ്റ്റോപ്പ്: പാലക്കാട്.


