- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള പെൺകുട്ടികൾ ചേർന്ന് കാർ തട്ടി കൊണ്ട് പോകാൻ ശ്രമം; അപകടത്തിൽ പാക്കിസ്ഥാനി ഡ്രൈവർ കൊല്ലപ്പെട്ടു
വാഷിങ്ടൻ ഡിസി : പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ട പെൺകുട്ടികൾ ചേർന്ന് കാർ തട്ടി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഊബർ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്ത് കോടതിയിൽ ഹാജരാക്കി .
ചൊവാഴ്ച വൈകീട്ട് നാലരക്കായിരുന്നു സംഭവം വെർജിനിയ സ്പ്രിങ് ഫിൽഡിൽ ഹോണ്ട എക്കോഡിൽ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവർ മുഹമ്മദ് അൻവർ (66) നെ ടെയ്സർ ഉപയോഗിച്ച് കീഴ്പ്പെടുത്തിയശേഷം കാർ തട്ടിയെടുക്കുകയായിരുന്നു പെൺകുട്ടികൾ. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ് സ്റ്റിയറിങ് പിടിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് നാഷനൽ പാർക്ക് വാൻസ്ട്രീറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഇതിനിടയിൽ കാറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെൺകുട്ടികളേയും അന്നു തന്നെ ഫോർട്ട് വാഷിങ്ടണിൽ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ നാഷനൽ ഗാർഡിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെൺകുട്ടികളുടെ വിശദവിവരം പുറത്തുവിട്ടില്ല.
ആദ്യം പെൺകുട്ടികളിൽ നിന്നും രക്ഷപ്പെടാൻ ഡ്രൈവർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെൺകുട്ടികളിൽ ഒരാൾ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു. മാർച്ച് 24 ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ കുട്ടികൾ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിങ് വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു.ഭാര്യയുടെയും രണ്ടു മക്കളുടെയും കൂടെ അമേരിക്കയിൽ കഴിയുന്ന മുഹമ്മദിന്റെ മറ്റൊരു മകൻ പാക്കിസ്ഥാനിലാണ്. അഞ്ചു പേരകുട്ടികളും ഉണ്ട്.