- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നല്ലളം സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരണപ്പെട്ടു; ഇടിച്ച വാഹനം നിർത്താതെ രക്ഷപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കും
ജിദ്ദ: ജിദ്ദയിൽ മലയാളി വാഹനം ഇടിച്ച് മരണപ്പെട്ടു. കോഴിക്കോട്, നല്ലളം, റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്‌റഫ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അദ്ദേഹം താമസിക്കുന്ന ജിദ്ദാ സഹാഫ ഏരിയയിലെ ട്രാഫിക് പൊലീസ് ഓഫീസിന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന അഷ്‌റഫിനെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. ഇടിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞു എന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.
പിതാവ് തൊണ്ടിയിൽ മൊയ്തീൻ ഹാജ്ജി, ഭാര്യ സൈഫുന്നിസ, മക്കൾ ജുലിനർ (22), ഹംന (18), ഹനാൻ (12), മിൻഹ (8), ഹംദാൻ (6).പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ അഫ്‌സൽ മരുമകനാണ്. ഇരുപത്തിയഞ്ച് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അഷ്റഫ്.
മൃതദേഹം ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചുരേഖകൾ സംബന്ധമായ കാര്യങ്ങളും നിയമ നടപടികളും പൂർത്തിയാക്കുന്നതിന്ക്ര വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവർ രംഗത്തുണ്ട്.