ചൊവ്വാഴ്‌ച്ച സിംഗപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാലി യുവാവ് മരിച്ചു. സുഗുണൻ സുധീഷ്‌മോൻ എന്ന് പേരുള്ളഴ 28 വയസുള്ള യുവാവാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് ട്രോളിയുടെ പിന്നിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു സുഗുണൻ.

അപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ 33 വയസുകാരനെ മരണം വിളിച്ചിരുന്നു. അപകടത്തിൽ ഉണ്ടായ രണ്ടാമത്തെ മരണമാണ് ഇത്. ഒപ്പം സഞ്ചരിച്ച മറ്റ് തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പതിനാറോളം പേരാണ് ട്രോളിയിൽ ഉണ്ടായിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചത് അപകടം ഉണ്ടാക്കിയ 36 കാരനായ ലോറി ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.

സുഗുണന്റെ അമ്മയും സിംഗപ്പൂരിൽ ഡൊമസ്റ്റിക് വർക്കറായി ജോലി നോക്കുകയാണ്. സുഗുനന് ഭാര്യയും 18 മാസം പ്രായമുള്ള കുട്ടിയുമാണ് ഉള്ളത്.