മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് പൊലീസിനെകണ്ടു ഭയന്നോടിയ യുവാവ് കുഴിയിൽ വീണു മരിച്ചു. രാത്രി പൊലീസ് വാഹനം കടന്നു പോവുന്നത് കണ്ട് ഭയന്നോടിയ കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ വാൽപറമ്പൻ അലവിയുടെ മകൻ വി.പി അഷ്‌റഫ് (45) കുഴിയിൽ വീണു മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപെട്ടത്. വീണ ആഘാതത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ് : പാത്തു. ഭാര്യ : എ. കെ. ഹാജറ. മക്കൾ : ഷഹാന ഷെറിൻ, ഷഫീല നസ്രീൻ, ഷഹനാദ്, ഷാനിദ്,

മരുമകൻ : ഫാരിസ്. സഹോദരങ്ങൾ : അബ്ദുൽ റഷീദ്, സിദ്ധീഖ്, ബഷീർ, അസീസ്, ഇസ്മായിൽ,ഷാഫി, റിയാസ്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് അച്ഛനമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.