കണ്ണൂർ: കേരളാ- കർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ കർണാടക ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചു മറിയുകയായിരുന്നു. തിങ്കളാഴ്‌ച്ച പുലർച്ചെയോടെയാണ് അപകടം. ബം്ഗൽർ-തലശേരി ബസാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ബസിലുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ കുടുങ്ങിപ്പോയ ഡ്രൈവറെ മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയർ ഫോഴ്സ് പുറത്തെടുത്തത്. ഇയാളുടെ നിലഗുരുതരമാണ്.ഡ്രൈവറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. തലശേരിയിൽ നിന്നും ബംഗൽരിലേക്ക് യാത്രക്കാരുമായി ബസാണ് അപകടത്തിൽപ്പെട്ടത്്. അപകടത്തെ തുടർന്ന് ഈറൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

ബംഗളൂരിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.ഇരിട്ടി പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.കണ്ണൂരിൽ നിന്നും രക്ഷാപ്രവർത്തനത്തിനുള്ള ഡിഫൻസ് സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

നിസാര പരുക്കേറ്റ യാത്രക്കാർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും ചികിത്സ നൽകി. ബംഗൽരിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് ബസ് യാത്രക്കാരിൽ കൂടുതൽ. കർണാടക ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിയതോടെയാണ് ഈ റൂട്ടിൽ ബസ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്.