കണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ കണ്ടെയ്‌നർ ലോറിയിൽ നിന്നും മാർബിൾ ഇറയ്ക്കുന്നതിനിടെ മാർബിൾപാളിയിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലിസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

പള്ളിക്കുന്ന് നാച്വറൽ മാർബി ളെന്ന സ്ഥാപനത്തിലേക്ക് മാർബിൾ ഇറയ്ക്കുന്നതിനിടെ രാജസ്ഥാൻ കാരനായ തൊഴിലാളി നാരായണ (27)യായാണ് അപകടത്തിൽപ്പെട്ടത് ഇതിനെ തുടർന്ന് നാട്ടുകാരും പൊലിസും മാർബിൾ കുത്തിപ്പൊട്ടിച്ചു കൊണ്ട് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഹൈഡ്രോളിക് സ്‌പെയർ എന്ന ഉപകരണമുപയോഗിച്ച് മാർബിൾ മുറിച്ചുമാറ്റി ഇയാളെ പുറത്തെടുക്കുകയായിരുന്നു തുടർന്ന് ഫയർ ആംബുലൻസിൽ ഇയാളെ ചാലമിംമ്‌സ് ആശുപത്രിയിലെത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ കണ്ണൂർ ടൗൺ പൊലിസും ട്രാഫിക് പൊലിസും പങ്കെടുത്തു.