മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിലാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാറിൽ തീ പടർന്നത്.

ട്രാവലർവാനാണ് കത്തി നശിച്ചത്. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി . ആർക്കും പരിക്കില്ല. വാഹനം പൂർണ്ണമായും കത്തിനശിച്ചു.