- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു; മരണമടഞ്ഞത് മഹാരാഷ്ട്ര പൂണെ സ്വദേശികൾ
ഒമാനിൽ രണ്ട് വാഹനാപകടത്തിൽ നാല് ഇന്ത്യക്കാരടക്കം എട്ടുപേർ മരിച്ചു. മസ്‌കത്തിലെ അൽ ഖുവൈറിലും ആദം മേഖലയിലുമാണ് അപകടമുണ്ടായത്. പുണെ നാസിക് സ്വദേശികളായ ബൈറൂസ് ഇറാനിയും ഭാര്യ മോനയും ഇളയമകൻ ആരോണും ഭാര്യാ മാതാവുമാണ് ശനിയാഴ്ച പുലർച്ചെ അൽ ഖുവൈറിലുണ്ടായ അപകടത്തിൽ മരിച്ചത്. വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മൂത്തമകൻ ഫർഹാനെ ഖൗലയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റുസ്താഖിൽ വിനോദയാത്ര നടത്തിയ ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ഈ കുടുംബത്തെ തേടി അപകടമെത്തിയത്. വാഹനത്തിന്റെ നിയന്ത്രണംവിട്ടു പാലത്തിന്റെ തൂണിലിടിച്ചാണ് അപടമുണ്ടായത്. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ മകൻ ആരോൺ സംഭവസ്ഥത്തു വച്ചും ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫർഹാനെ ഖൗല.
ഒമാനിൽ രണ്ട് വാഹനാപകടത്തിൽ നാല് ഇന്ത്യക്കാരടക്കം എട്ടുപേർ മരിച്ചു. മസ്‌കത്തിലെ അൽ ഖുവൈറിലും ആദം മേഖലയിലുമാണ് അപകടമുണ്ടായത്. പുണെ നാസിക് സ്വദേശികളായ ബൈറൂസ് ഇറാനിയും ഭാര്യ മോനയും ഇളയമകൻ ആരോണും ഭാര്യാ മാതാവുമാണ് ശനിയാഴ്ച പുലർച്ചെ അൽ ഖുവൈറിലുണ്ടായ അപകടത്തിൽ മരിച്ചത്. വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മൂത്തമകൻ ഫർഹാനെ ഖൗലയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റുസ്താഖിൽ വിനോദയാത്ര നടത്തിയ ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ഈ കുടുംബത്തെ തേടി അപകടമെത്തിയത്. വാഹനത്തിന്റെ നിയന്ത്രണംവിട്ടു പാലത്തിന്റെ തൂണിലിടിച്ചാണ് അപടമുണ്ടായത്.
വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ മകൻ ആരോൺ സംഭവസ്ഥത്തു വച്ചും ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫർഹാനെ ഖൗല.