- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ് ദമ്പതികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്; കുടുംബാംഗങ്ങൾ ഉടനെത്തും
മെൽബണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ് ദമ്പതികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. വൈകിട്ട് നടക്കാനിറങ്ങിയ ഗിരീഷ്-ദേവിക ദമ്പതിമാരെയാണ് കാറുവന്ന് ഇടിച്ചത്. അപകടത്തിൽ ഗിരീഷിന് തലക്കും നെഞ്ചിനുമാണ് പരിക്കേറ്റിരിക്കുന്നത്. ദേവികയുടെ തലയ്ക്കു മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് ബ്രിങ്ടൺ കിഴക്കന്മേഖലയിലെ ഹാവ്‌തോൺ റോഡിലൂടെ ഇരുവരും നടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും നോർത്ത് റോഡ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത്തോട്ട് തിരിഞ്ഞ് വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൺസൾട്ടിങ് കമ്പനിയിലെ ജീവനക്കാരായി ഇവർ ഓസ്‌ട്രേലിയയിലെത്തിയിട്ട് മൂന്നാഴ്ച മാത്രമെ ആയിട്ടുള്ളൂ. ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് കുട്ടികളിപ്പോൾ.
മെൽബണിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ് ദമ്പതികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. വൈകിട്ട് നടക്കാനിറങ്ങിയ ഗിരീഷ്-ദേവിക ദമ്പതിമാരെയാണ് കാറുവന്ന് ഇടിച്ചത്. അപകടത്തിൽ ഗിരീഷിന് തലക്കും നെഞ്ചിനുമാണ് പരിക്കേറ്റിരിക്കുന്നത്. ദേവികയുടെ തലയ്ക്കു മാത്രമാണ് പരിക്കേറ്റിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് ബ്രിങ്ടൺ കിഴക്കന്മേഖലയിലെ ഹാവ്‌തോൺ റോഡിലൂടെ ഇരുവരും നടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും നോർത്ത് റോഡ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത്തോട്ട് തിരിഞ്ഞ് വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൺസൾട്ടിങ് കമ്പനിയിലെ ജീവനക്കാരായി ഇവർ ഓസ്‌ട്രേലിയയിലെത്തിയിട്ട് മൂന്നാഴ്ച മാത്രമെ ആയിട്ടുള്ളൂ. ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് കുട്ടികളിപ്പോൾ.
Next Story