- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മറ്റൊരു കാർ പതിച്ച് അപകടം; ഒമാനിൽ ചെന്നൈ സ്വദേശികൾ ഉൾപ്പെടെ മൂന്നു മരണം
മസ്‌കത്ത്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മറ്റൊരു കാർ പതിച്ച് ഉണ്ടായ അപകടത്തിൽ ചൈന്ന സ്വദേശികൾ മരിച്ചു. ചെന്നൈ സ്വദേശികളായ വിനീത് (29), റിച്ചു (24), ഒമാൻ പൗരനായ അലി എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങി വരുമ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്. സ്ത്രീ ഓടിച്ചിരുന്ന ഫോർവീലർ ഡിവൈഡറിൽ കയറിയ ശേഷം ഉയർന്നുപൊങ്ങി ഇവരുടെ കാറിൽ വന്നുവീഴുകയായിരുന്നു. റിച്ചുവും വിനീതും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അലി മരിച്ചത്. ഒമാൻ ഫൈബർ ഓപ്റ്റിക്കൽസ് ജനറൽ മാനേജർ ഗുണശീലന്റെ മകനായ റിച്ചു മോട്ടോറോള കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഡയാന. ഒരു മകളുണ്ട്. ഓസീസ് ഏജൻസീസ് ജീവനക്കാരനായിരുന്നു വിനീത്. മുസന്ന സ്വദേശിയാണ് അലി. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിലാണ് റിച്ചുവിന്റെയും വിനീതിന്റെയും മൃതദേഹം.
മസ്‌കത്ത്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മറ്റൊരു കാർ പതിച്ച് ഉണ്ടായ അപകടത്തിൽ ചൈന്ന സ്വദേശികൾ മരിച്ചു. ചെന്നൈ സ്വദേശികളായ വിനീത് (29), റിച്ചു (24), ഒമാൻ പൗരനായ അലി എന്നിവരാണ് മരിച്ചത്.
സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങി വരുമ്പോഴാണ് ഇവർ അപകടത്തിൽപെട്ടത്. സ്ത്രീ ഓടിച്ചിരുന്ന ഫോർവീലർ ഡിവൈഡറിൽ കയറിയ ശേഷം ഉയർന്നുപൊങ്ങി ഇവരുടെ കാറിൽ വന്നുവീഴുകയായിരുന്നു. റിച്ചുവും വിനീതും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അലി മരിച്ചത്.
ഒമാൻ ഫൈബർ ഓപ്റ്റിക്കൽസ് ജനറൽ മാനേജർ ഗുണശീലന്റെ മകനായ റിച്ചു മോട്ടോറോള കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഡയാന. ഒരു മകളുണ്ട്. ഓസീസ് ഏജൻസീസ് ജീവനക്കാരനായിരുന്നു വിനീത്. മുസന്ന സ്വദേശിയാണ് അലി. റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിലാണ് റിച്ചുവിന്റെയും വിനീതിന്റെയും മൃതദേഹം.
Next Story