ണ്ടിടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. യുഎഇയിലും ഷാർജയിലുമായി ആയിട്ടാണ് ഇന്നലെ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞത്. ഷാർജയിൽ ഇരുമ്പ് പൈപ്പ് ദേഹത്ത് വീണു കലഞ്ഞൂർ സ്വദേശി മരിച്ചപ്പോൾ ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയെ തേടി മരണമെത്തി.

ഇടത്തറ കുന്നത്തുതെക്കേതിൽ ദീപു ഭവനിൽ ചന്ദ്രമോഹൻപിള്ളയുടെ മകൻ ദീപു (25) ആണു പൈപ്പ് ദേഹത്ത് വീണ് മരിച്ചത്. ജോലിസ്ഥലത്തു വച്ചു രണ്ട് ടൺ ഭാരമുള്ള ഇരുമ്പ് പൈപ്പ് ശരീരത്തേക്കു വീഴുകയായിരുന്നു. ശരീരം പൂർണമായും തകർന്ന നിലയിലാണ്. ഗൾഫിലെത്തി എട്ട് മാസം പൂർത്തിയായ ദിവസമായിരുന്നു അന്ത്യം.

ദുബായ് റുവൈസിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശി മരിച്ചു. വെള്ളറങ്ങൽ എംവി ഹൗസിൽ അബ്ദുൽ കരീമിന്റെ മകൻ എം വിഅബ്ദുൽ നാസർ(29) ആണ് മരിച്ചത്. മാതാവ്: ഹാജിറ. സഹോദരങ്ങൾ: സാജിദ്, ഇസ്മായിൽ, ഷുഹൈബ്. കബറടക്കം ഇന്നു 12നു ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാമസ്ജിദിൽ നടക്കും