ദുബായ്: ദുബായ് അൽ കുദ്റയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി വിദ്യാർത്ഥി മരിച്ചു. ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അവസാനവർഷ ബിരുദ വിദ്യാർത്ഥി ക്രിസ്റ്റിൻ ചെറിയാൻ ജോസഫ് (21) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ക്രിസ്റ്റിനായിരുന്നു വാഹനം ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.ദുബായിലുള്ള ചെറിയാൻ ജോസഫിന്റെയും അന്നമ്മയുടേയും മകനാണ് ക്രിസ്റ്റിൻ. ഒരു സഹോദരിയുണ്ട്.