കാൻബറയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു മൂന്ന് കുട്ടികൾക്കുൾപ്പെടെ പരുക്കേറ്റു. കല്ലറ സംഗമത്തിൽ പങ്കെടുക്കാനായി പോയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.കാൻബറയിൽ താമസിക്കുന്ന ബിജോയിയും ഭാര്യ സിനിയും മൂന്നു കുട്ടികളും ആണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

ബാറ്റ്സ്മാൻ ബേയിൽ വച്ച് നടക്കുന്ന കല്ലറ സംഗമത്തിൽ പങ്കെടുക്കാൻ പോകവേ ബ്രെയ്ഡ്വുഡ് എന്ന സ്ഥലത്തുവച്ച് വാഹനം അപകടത്തിൽ പെടുകയായിരുന്നു. അപകട കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

ബിജോ സിനി ദമ്പതികളുടെ രണ്ടും ഏഴും വയസ്സുള്ള ജോൺസൺ, ബെൻസൺ, എന്നീ കുട്ടികൾക്കൊപ്പം യാത്രയിൽ ഒപ്പമുണ്ടായിരുന്നു ഏഴു വയസ്സുള്ള ജെന്നിഫർ എമ്മ കുട്ടിക്കുമാണ് അപകടത്തിൽ പരുക്കേറ്റത്.

സംഭവസ്ഥലത്തുനിന്നും ബിജോയിയെ സിഡ്നിയിലെ വെസ്റ്റ് മീഡ് ഹോസ്പിറ്റലിലേക്കും കുട്ടികളെ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്കും എയർ ആംബുലൻസ് വഴി എത്തിച്ചു സിനിയുടെ പരിക്ക് സാരമുള്ളതല്ലെങ്കിലും കുട്ടികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.