- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് തീപിടിച്ചു; ന്യൂമാർക്കറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ കൊല്ലപ്പെട്ടു; മരിച്ചത് ആറുന്മുള കൊച്ചി സ്വദേശികൾ
ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് രണ്ടു മലയാളികൾ മരിച്ചു.ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്. കാനഡയിലെ ടൊറന്റോയിൽനിന്നു പച്ചക്കറിയുമായി കാലിഫോർണിയയ്ക്കു പോയ വോൾവോ 780 മോഡൽ ട്രക്കാണ് മടക്കുയാത്രയിൽ യുഎസിലെ ടെക്സസിൽ വച്ച് അപകടത്തിൽപ്പെട്ടത്. കാലിഫോർണിയ ടൊറന്റോ ഹൈവേയുടെ ഏകദേശം മധ്യഭാഗത്താണ് ടെക്സസ് സ്റ്റേറ്റ്. നിയന്ത്രണം വിട്ട ട്രക്ക് മീഡിയനിൽ ഇടിച്ചുകയറി അപ്പുറത്തെ റോഡും കടന്ന് മരത്തിലിടിക്കുകയും പിന്നീട് തീ പിടിക്കുകയുമായിരുന്നു. ട്രക്കിന്റെ മുൻവശത്തെ കാബിൻ കത്തിയാണ് അതിലുണ്ടായിരുന്ന മലയാളികൾ മരിച്ചത്. ടൊറന്റോയിലെ ന്യൂ മാർക്കറ്റിൽ താമസിക്കുന്ന തോമസ് ഫിസിയോതെറാപ്പിസ്റ്റാണ്. ലൈസൻസ് കിട്ടാൻ വൈകിയതിനാലാണ് തോമസ് ട്രക്ക് ബിസിനസിലേക്കു കടന്നത്. മസ്‌കറ്റിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീജു ടൊറന്റോയ്ക്കടുത്ത ഒന്റാരിയോ ലണ്ടനിലാണു താമസം. കുഞ്ഞിനെ നാട്ടിലാക്കിയ ശേഷം ശ്രീജുവിന്റെ ഭാര്യ ഇന്നലെയാണ് നാട്ടിൽന
ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് രണ്ടു മലയാളികൾ മരിച്ചു.ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്.
കാനഡയിലെ ടൊറന്റോയിൽനിന്നു പച്ചക്കറിയുമായി കാലിഫോർണിയയ്ക്കു പോയ വോൾവോ 780 മോഡൽ ട്രക്കാണ് മടക്കുയാത്രയിൽ യുഎസിലെ ടെക്സസിൽ വച്ച് അപകടത്തിൽപ്പെട്ടത്. കാലിഫോർണിയ ടൊറന്റോ ഹൈവേയുടെ ഏകദേശം മധ്യഭാഗത്താണ് ടെക്സസ് സ്റ്റേറ്റ്.
നിയന്ത്രണം വിട്ട ട്രക്ക് മീഡിയനിൽ ഇടിച്ചുകയറി അപ്പുറത്തെ റോഡും കടന്ന് മരത്തിലിടിക്കുകയും പിന്നീട് തീ പിടിക്കുകയുമായിരുന്നു. ട്രക്കിന്റെ മുൻവശത്തെ കാബിൻ കത്തിയാണ് അതിലുണ്ടായിരുന്ന മലയാളികൾ മരിച്ചത്.
ടൊറന്റോയിലെ ന്യൂ മാർക്കറ്റിൽ താമസിക്കുന്ന തോമസ് ഫിസിയോതെറാപ്പിസ്റ്റാണ്. ലൈസൻസ് കിട്ടാൻ വൈകിയതിനാലാണ് തോമസ് ട്രക്ക് ബിസിനസിലേക്കു കടന്നത്. മസ്‌കറ്റിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീജു ടൊറന്റോയ്ക്കടുത്ത ഒന്റാരിയോ ലണ്ടനിലാണു താമസം. കുഞ്ഞിനെ നാട്ടിലാക്കിയ ശേഷം ശ്രീജുവിന്റെ ഭാര്യ ഇന്നലെയാണ് നാട്ടിൽനിന്നു കാനഡയിൽ തിരിച്ചെത്തിയത് .