കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള മകൾ ഗോവണിയിൽ നിന്ന് വീണ് മരിച്ചു.. പത്തനംതിട്ട മുരിഞ്ഞക്കൽ സ്വദേശി പാലനിൽക്കുന്നതിൽ വീട്ടിൽ ധനേഷ് ശശിധരൻ-ദേവിമോൾ ദമ്പതികളുടെ മകൾ ദ്യുതി ധനേഷ് ആണ് മരിച്ചത്. .

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ ജോലിക്കാരി മാലിന്യം പുറത്ത് കളയാൻ പോവുേമ്പാൾ പിന്നാലെ നീങ്ങിയ കുട്ടി ഗോവണിയുടെ തുറന്നിട്ട ഗ്രിൽ വഴി പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗോവണിയുടെ ഗ്രിൽ വഴി താഴെവീഴുകയായിരുന്നു.

പിറകെ ഓടിയെത്തിയ മാതാപിതാക്കൾക്ക് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷെവറോൺ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് ധനീഷ്. ത്വയ്ബ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സാണ് ദേവിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.