മനാമ : അപകട വിവരങ്ങൾ ഓൺലൈനിലൂടെ അതിവേഗം അറിയാൻ കഴിയുന്ന പുതിയ സംവിധാനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇന്നലെ പുറത്തിറക്കി. പുതിയ സംവിധാന ത്തിലൂടെ അപകടത്തിൽ പെട്ടവരുടെ രേഖകൾ, ബാധ്യതകൾ, എന്നിവയുൾപ്പെടെയുള്ള റിപ്പോർട്ട് ഉടനടി പുറപ്പെടുവിക്കും.

ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ഇൻഷൂറൻസ് കമ്പനികൾക്ക് അപകട വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും ഈ സംവിധാനം ഇടയാക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കൂട്ടി ചേർത്തു