കാറിന്റെ പിൻസീറ്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ടുകൊണ്ടിരുന്ന അയർലൻഡുകാരൻ തായ്‌ലൻഡിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. 39-വയസ്സായ ഇംഗ്ലീഷ് അദ്ധ്യാപകൻ ജോൺ മാലോണാണ് മരിച്ചത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി കാർ കോൺക്രീറ്റ് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപടകമെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി. കാറിൽനിന്ന് പുറത്തെടുക്കുമ്പോൾ, ജോൺ മാലോണിനൊപ്പം നഗ്നയായ ഒരു തായ്‌ലൻഡ് യുവതിയുമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

തായ്‌ലൻഡിൽ ചിയാങ് റായിയിലാണ് സംഭവം. രക്ഷാപ്രവർത്തകർ എത്തുമ്പോൾ മാലോണും തായ് യുവതിയും കാറിന്റെ പിൻസീറ്റിലായിരുന്നു. മുൻസീറ്റിൽ ഡ്രൈവർക്ക് പുറമെ മറ്റൊരു യുവതികൂടിയുണ്ടായിരുന്നു. നാലുപോലും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവറുടെയും മുൻസീറ്റിലിരുന്ന യുവതിയുടെയും നില അതിഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയതോടെയാണ്, തായ്‌ലൻഡിൽ വേശ്യാവൃത്തി കാറുകളിലേക്ക് മാറിയതെന്നാണ് റിപ്പോർട്ട്. ഇടപാടുകാരുമായി റോഡിലൂടെ കുതിച്ചുപായുന്ന കാറിനുള്ളിൽത്തന്നെയാണ് കിടപ്പറയും. അപകടത്തിൽപ്പെടുമ്പോൾ കാർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

മ്യാന്മർ അതിർത്തിയോട് ചേർന്നുള്ള ഗ്രാമമാണ് ചിയാങ് റായി. വർഷങ്ങളായി ഇവിടുത്തെ ദ ലേണിങ് സെന്ററിൽ അദ്ധ്യാപകനാണ് മാലോൺ. വിദഗ്ധനായ ഒരു അദ്ധ്യാപകനെയാണ് നഷ്ടമായതെന്ന് ദ ലേണിങ് സെന്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.