- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരി ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; ചങ്ങനാശ്ശേരി സ്വദേശികളായ മൂന്നുപേർ മരിച്ചു; അപകടകാരണം മത്സര ഓട്ടമെന്ന് സൂചന
കോട്ടയം: ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.
രണ്ട് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈപ്പാസിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. പതിനെട്ടുവയസുകാരനായ ശരത് പി സുരേഷാണ് വാഹനം ഓടിച്ചിരുന്നത്
ചങ്ങനാശേരി സ്വദേശികളായ മുരുകൻ ആചാരി, നടേശൻ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഇരുവരും സ്വർണപ്പണിക്കാരാണ്. സമീപദിവസങ്ങളിലായി ഇവിടെ മത്സരഓട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെൽമെറ്റിൽ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയിൽ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ