റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. കൊല്ലം, ഗുരുവായൂർ സ്വദേശികളാണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ ഹുറൈമിലയിൽ നിന്ന് താദിഖിലേക്ക് പോകുന്ന റൂട്ടിലാണ് അപകടമുണ്ടായത്. ഷഖ്‌റയിൽ നിന്ന് വന്ന മലയാളികൾ സഞ്ചരിച്ച കാർ സൗദി സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ മുഹമ്മദ് നീഫ്, ഭാര്യ നൂർജഹാൻ ഹനീഫ്, ഗുരുവായൂർ സ്വദേശി സലിം. ഷെരീഫ് എന്നിവരാണ് മരിച്ചത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ സലിമിനെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് കൂട്ടി മടങ്ങും വഴിയാണ് അപകടമുണ്ടായത്. റിയാദിൽ നിന്നും നൂറ് കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.

കാർ ഓടിച്ചിരുന്ന ബീഹാർ സ്വദേശി റോന ഹയാസ് മുഹമ്മദും അപകടത്തിൽ മരിച്ചു. മൃതദേഹങ്ങൾ ഹുറൈമില ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.