റിയാദ്. റിയാദിനടുത്തുള്ള അൽ റയാനിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശികളായ റിയാദ് സുമെശിയിൽ താമസിക്കുന്ന ജോബി ദീപ ദമ്പതികളുടെ മകൾ അൽവിയ. പരിക്കുകളോടെ ജോബിയും ഭാര്യ ദീപയും മകൻ ആൽവിനും അത്ഭുതകരമായി രക്ഷപെട്ടു. ആൽവിന്റെ ഇരട്ട സഹോദരിയാണ് കൊല്ലപ്പെട്ട ആൽവിയ എന്ന എട്ടുവയസ്സുകാരി.

കൊല്ലപ്പെട്ട അൽവിയ റിയാദ് അൽ അലിയ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ജോബിയുടെ ഭാര്യ ദീപയുടെ സഹോദരിയെ കണ്ടു മടങ്ങുന്ന വഴിക്ക് ഇന്നലെ വൈകിട്ട് അൽ റിയാൻ ബിഷ റൂട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് നിഗമനം. വണ്ടിയിൽ ജോബിയും ഭാര്യയും അവരുടെ ഇരട്ടകുട്ടികളുമായ മക്കളുമാണ് ഉണ്ടായിരുന്നത്.

അപകടം നടന്നയുടനെ അൽവിയയെ അൽ റയാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. റിയാദ് കാർ പെറ്റസിൽ ജോലി ചെയ്യുന്ന ജോബി കേരളത്തിൽ കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ സ്വദേശിയാണ്. ഭാര്യ ദീപ സുമെശി ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി കൃമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അൽ ഖുവയാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.