- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് വാഹനാപകടത്തിൽ മരിച്ചു; ഷീല സഞ്ചരിച്ചിരുന്ന വാഹനം സ്വകാര്യ ബസ്സുമായി കൂട്ടി ഇടിച്ച് അപകടം
തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെമ്പറുമായ തുറവൻകാട് സ്വദേശി കൊച്ചുകുളം വീട്ടിൽ ഷീല ജയരാജ്ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം സ്വകാര്യ ബസ്സുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപടത്തിൽപ്പെട്ട് തെറിച്ച് വീണ ഷീലയുടെ ശരിരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.
ഷീല ജയരാജിന് ഒപ്പമുണ്ടായിരുന്ന മുരിയാട് പഞ്ചായത്തിലെ തന്നെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപിക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ പ്രതിനിധിയായാണഅ വിജയിച്ചത്. പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു ഷീല. ജയേഷ്, രാജേഷ് എന്നിവർ മക്കളാണ്.