ലക്നൗ: ഉത്തർപ്രദേശിൽ സ്‌കൂൾ ഗേറ്റ് തകർന്നുവീണ് ആറു വയസുകാരന് ദാരുണാന്ത്യം. സ്‌കൂളിന് അരികെ കളിച്ചുകൊണ്ടിരിക്കേ, ഇരുമ്പു ഗേറ്റ് തുറക്കുന്നതിനിടെ ആൺകുട്ടിയുടെ ദേഹത്തേയ്ക്ക് തകർന്നുവീഴുകയായിരുന്നു. കല്ലിനടിയിൽ കുടുങ്ങിപ്പോയ ആറുവയസുകാരൻ തത്ക്ഷണം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ബറേലി ബറുവ ഹുസൈൻപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഒക്ടോബറിലാണ് സ്‌കൂളിൽ ഗേറ്റ് സ്ഥാപിച്ചത്. കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.

ഗേറ്റ് തുറക്കുന്നതിനിടെ, അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേയ്ക്ക് തകർന്നുവീഴുകയായിരുന്നു. തകർന്നുവീണ കല്ലുകൾക്കിടയിൽ കുടുങ്ങിയ കുട്ടി തത്ക്ഷണം മരിച്ചതായി അധികൃതർ അറിയിച്ചു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫരീദ്പൂർ എസ്ഡിഎം അജയ്കുമാർ അറിയിച്ചു.