- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണഠാപുരം: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് ഡക്കറേഷൻ സ്ഥാപന ഉടമ മരിച്ചു. പഴയങ്ങാടിയിൽ ചോയ്സ് ഡക്കറേഷൻ സ്ഥാപന ഉടമ ഹാരിസാ(46)ണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം.മുയ്യത്ത് നിന്ന് ശ്രീകണ്ഠാപുരത്തെ വിവാഹവീട്ടിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് പരപ്പയിലെ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ഹാരിസിനെ ഉടൻ നാട്ടുകാർ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ ചാല മിംമ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്. പരേതനായ അബ്ദുള്ള-സാറ ദമ്പതികളുടെ മകനാണ്.ഭാര്യ: ആയിഷ.മക്കൾ: സഫാൻ, മർവാൻ, ആയിഷ, റബീയത്ത്. ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി.
Next Story