- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഡി തൊഴിലാളിയായ വീട്ടമ്മ പണി കഴിഞ്ഞു മടങ്ങവേ തീവണ്ടി തട്ടി മരിച്ചു; എന്നും അപകടം പതിയിരിക്കുന്ന വഴി
കണ്ണൂർ: ഇന്നലെയാണ് നടാൽ വായനശാലയ്ക്ക് സമീപത്തുള്ള റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവേ സതി എന്ന മധ്യവയസ്‌ക ട്രെയിൻ തട്ടി മരിച്ചത്. ബീഡി തൊഴിലാളിയായ ഇവർ പണി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം മടങ്ങവേയാണ് ട്രെയിൻ തട്ടി മരിച്ചത്. പിന്നിലുണ്ടായിരുന്ന സഹപ്രവർത്തകർ ട്രെയിൻ വരുന്നത് കണ്ട് ബഹളം വച്ചെങ്കിലും ഇവർ പൂർണമായും റെയിൽവേ ട്രാക്കിൽ നിന്നും മാറുന്നതിന് മുന്നേറി ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം എത്തിയ കണ്ണൂർ യശ്വന്ത്പുര എക്സ്‌പ്രസ്സ് ആണ് സതിയുടെ ജീവൻ കവർന്നത്. ആളുകൾ ഈ റെയിൽപ്പാത മുറിച്ചു കടന്നു പോകുന്നത് സ്ഥിരം ആണ്. എന്നാൽ ഇത് വളരെ വലിയ അപകടത്തിലേക്ക് നയിക്കാവുന്ന ഒന്നു കൂടിയാണ്. അതിനു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം സംഭവിച്ചത്.
ഉയർന്ന പ്രദേശമാണ് ഇത് എന്നതിനാൽ പെട്ടെന്ന് ഒരു തീവണ്ടി കണ്ണിൽ പെടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അടുത്തെത്തിയാൽ മാത്രമാണ് ശരവേഗം പാഞ്ഞു വരുന്ന തീവണ്ടിയെ വഴി മുറിച്ചുകടക്കുന്ന ആളുകൾ കാണുക. പെട്ടെന്ന് തിരിച്ചു കയറാം എന്ന് വിചാരിച്ചാൽ ഉയർന്ന പ്രദേശമാണ് ഇത് എന്നതിനാൽ കയറി പോകുവാനും ബുദ്ധിമുട്ടാണ്. ഇത് വലിയ അപകടങ്ങൾ വരുത്തി വയ്ക്കും.
കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ ആളുകൾ കടന്നു പോകുന്നതും എന്നാൽ അപകടസാധ്യത കൂടുതലുള്ളതുമായ നിരവധി റെയിൽപാളങ്ങൾ ഉണ്ട്. ഇന്നലെ സതി എന്ന സ്ത്രീ മരിച്ച റെയിൽ പാതയിൽ ഇതിനുമുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പല ആളുകൾക്കും ഇത് പരിചിത വഴിയാണ് എങ്കിലും ഈ വഴി കടന്നു പോകുന്നത് റെയിൽവേയുടെ കണ്ണിൽ അനധികൃതമാണ്.
ഇത്തരത്തിൽ റെയിൽ പാളം മുറിച്ചു കടന്നു മറുവശത്തേക്ക് പോകുന്നത് നിയമപ്രകാരം ശിക്ഷാർഹവും അനധികൃതവും ആണ്. ഇത് പലപ്പോഴും സാധാരണക്കാരായ ഉള്ള ആളുകൾക്ക് അറിവുള്ള ഒരു കാര്യവും അല്ല. നാട്ടുമ്പുറത്തെ കൂടി റെയിൽപ്പാത കടന്നു പോകുമ്പോൾ നിരവധി ആളുകൾ എളുപ്പത്തിൽ മറുവശത്തേക്ക് എത്താൻ ഇത്തരത്തിൽ റെയിൽപാളം മുറിച്ച് കടക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ഇതിനു മുമ്പും നിരവധി തവണ ഇതേ പ്രദേശത്തും ഇതിനോട് ചേർന്ന് ചാല കുന്നിലും അപകടം ഉണ്ടായിട്ടുണ്ട്.വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ ട്രെയിൻ മുറിച്ചു കടക്കവേ ഒരു വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റതും ഇതേ ചാലക്കുടിയിൽ വച്ചാണ്. പരിചിതം ഉള്ള വഴിയാണ് ഇത് എന്ന് വിചാരിച്ചാലും പലപ്പോഴും അപകടം പതിയിരിക്കുന്ന വഴി കൂടിയായ് ഇത് മാറാറുണ്ട്.
മറുനാടന് മലയാളി ബ്യൂറോ