- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നിയന്ത്രണം വിട്ട് പിക്കപ്പ് നിർത്തിയിട്ട ട്രക്കിനു പിറകിൽ ഇടിച്ച് അപകടം; മലയാളി ബഹ്റിനിൽ മരിച്ചു; മരണം വിളിച്ചത് കമ്പനി സൂപ്പർവൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയെ; കൂടെയുണ്ടായിരുന്ന രണ്ട് പേർ ചികിത്സയിൽ
നിയന്ത്രണം വിട്ട പിക്കപ്പ് നിർത്തിയിട്ട ട്രക്കിന്റെ പിന്നിൽ ഇടിച്ചുണ്ടായ അകടത്തിൽ മലയാളി മരിച്ചു.ബഹ്‌റൈനിൽ പ്ലഫിക്‌സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടിൽ കിഴക്കേതിൽ മധു രാഘവൻ (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പരുക്കേറ്റ് ചികിത്സയിലാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ ഡ്രൈവർ കൊല്ലം കടയ്ക്കൽ സുനിൽ നടരാജൻ, പാലക്കാട് ഷൊർണൂർ സ്വദേശി ഗിരീഷ് എന്നിവരാണ് പരിക്കുകളോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. മിനാ സൽമാനും ഹിദ്ദ് പാലത്തിനും ഇടയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. എൻജിൻ ഓഫായതിനെ തുടർന്നു റോഡിന്റെ അരികിലെ മഞ്ഞവരക്കുള്ളിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിന്റെ പിറകിലിടിച്ചാണു വാഹനം ഇടിച്ചത്.നടുവിൽ നിന്നു വലത്തോട്ട് മറ്റൊരു വാഹനം ട്രാക്ക് മാറി വന്നതിനെ തുടർന്ന് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്കിലിടിക്കുകയായിരുന്നുവെന്നാണു ഡ്രൈവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ വലതു ഭാഗം പുർണമായി തകരുകയും
നിയന്ത്രണം വിട്ട പിക്കപ്പ് നിർത്തിയിട്ട ട്രക്കിന്റെ പിന്നിൽ ഇടിച്ചുണ്ടായ അകടത്തിൽ മലയാളി മരിച്ചു.ബഹ്‌റൈനിൽ പ്ലഫിക്‌സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടിൽ കിഴക്കേതിൽ മധു രാഘവൻ (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പരുക്കേറ്റ് ചികിത്സയിലാണ്.
ഇതേ കമ്പനിയിലെ ജീവനക്കാരനായ ഡ്രൈവർ കൊല്ലം കടയ്ക്കൽ സുനിൽ നടരാജൻ, പാലക്കാട് ഷൊർണൂർ സ്വദേശി ഗിരീഷ് എന്നിവരാണ് പരിക്കുകളോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. മിനാ സൽമാനും ഹിദ്ദ് പാലത്തിനും ഇടയിൽ ഇന്നലെ വൈകീട്ടാണ് സംഭവം.
എൻജിൻ ഓഫായതിനെ തുടർന്നു റോഡിന്റെ അരികിലെ മഞ്ഞവരക്കുള്ളിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിന്റെ പിറകിലിടിച്ചാണു വാഹനം ഇടിച്ചത്.നടുവിൽ നിന്നു വലത്തോട്ട് മറ്റൊരു വാഹനം ട്രാക്ക് മാറി വന്നതിനെ തുടർന്ന് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്കിലിടിക്കുകയായിരുന്നുവെന്നാണു ഡ്രൈവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ വലതു ഭാഗം പുർണമായി തകരുകയും തലകീഴായി മറിയുകയും ചെയ്തു.
ബഹ്‌റൈനിൽ മൂന്നു വർഷമായി ജോലി ചെയ്യുന്ന മധു നാല് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. യു.എ.ഇ, മസ്‌കത്ത് എന്നിവടങ്ങളിലും ഇതേ കമ്പനിക്കായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ 14 വർഷമായി ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സരോജിനി. രണ്ടു മക്കൾ.മൃതദേഹം നാട്ടിലേത്തിക്കാൻ വേണ്ട നടപടികൾ പൂർ്ത്തിയാക്കി വരുന്നു