ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യൻ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത് ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയെന്ന് റിപ്പോർട്ട.ഹാൾസ്വെൽ ക്രൈസ്റ്റ്ചച്ചിൽ ചൊവ്വാഴ്ചയായിരുന്നു നാടിനെ കണ്ണീരിലാഴ്‌ത്തിയ സംഭവം നടന്നത്. വൈസ്റ്റ് ലേക്ക് ഡ്രൈവ് ലേക്കിലാണ് കാർ തല കീഴായി മറിഞ്ഞായിരുന്നു അപകടം നടന്നത്.

അവ്നീൽ (31), ശീതൽ റാം(26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ്‌ഡ്രൈവിങ് പഠിക്കുന്നതിനിടെ പെട്ടെന്ന് ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിനു കാരണമെന്ന് വിലയിരുത്തുന്നു. ചൊവ്വാഴ്‌ച്ച നടന്ന അപകടത്തിൽപ്പെട്ട കാറും ദമ്പതികളുടെ മൃതദേഹവും ബുധനാഴ്‌ച്ചയാണ് കണ്ടെടുത്തത്.

അവ്നീൽ അഞ്ചു വർഷമായി ന്യൂസിലൻഡിലെ താമസക്കാരനാണ്. ശീതൽ കഴിഞ്ഞ വർഷമാണ് ന്യൂസിലൻഡിലേക്ക് എത്തിയത്. ഇവർക്ക് അഞ്ചു മാസം മാത്രമുള്ള കുട്ടിയാണ് ഉള്ളത്. കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു.

മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ഇവരുടെ ബന്ധുക്കൾ പറയുന്നു.