- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; റിയാദ് എക്സ്‌പ്രസ് റോഡിലെ അപകടത്തിൽ മരിച്ചത് മക്കൾക്കൊപ്പം സന്ദർശനവിസയിലെത്തിയ കോഴിക്കോട് സ്വദേശിനി
ബുറൈദ: ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങിയ കുംടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് ആസിയ മൻസിലിൽ പരേതനായ എൻ.പി.കെ ശൈഖിെന്റ ഭാര്യ ഫാത്തിമാബി തൈവളപ്പിൽലാണ് മരിച്ചത്. പരേതയ്ക്ക് 67 വയസായിരുന്നു പ്രായം. നാട്ടിൽ നിന്ന് സന്ദർശകവിസയിൽ വന്നതാണ. ഈ മാസം ഒന്നിനാണ ഇവരും മകൾ ആമിന ബാനുവും സൗദിയിലെത്തിയത. തുടർന്ന അൽഖോബാറിൽ ജോലി ചെയ്യുന്ന മകൻ മുഹമ്മദ് ശിഹാബുദ്ദീനും ബന്ധു കണ്ണൂർ തലശ്ശേരി സ്വദേശി മുസ്തഫക്കും ഇവരുടെ ഭാര്യമാർക്കുമൊപ്പം ഉംറക്ക് പുറപ്പെടുകയായിരുന്നു. ശനിയാഴ്ച മദീന സന്ദർശനം പൂർത്തിയാക്കി റിയാദ് എക്സ്‌പ്രസ് റോഡിൽ 250 കിലോ മീറ്റർ പിന്നിട്ട ശേഷംഇവരുടെ വാഹനം ടൊയോട്ട പ്രാഡോ അൽഖസീം പ്രവിശ്യയിലെ ഉഖലത് സുഖൂറിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഫാത്തിമാബി തൽക്ഷണം മരിച്ചു. മറ്റ് രണ്ട് പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശിഹാബുദ്ദീ നെയും ആമിനയെയും കൂടാതെ മുഹമ്മദ് കാസിം, ആസിയാ ബാനു, ഇഫ്തിഖാറുദ്ദീൻ, ഉമർ ശരീഫ്, ഖമർ ജലാൽ, ബൽക്കീസ് (എ
ബുറൈദ: ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങിയ കുംടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് ആസിയ മൻസിലിൽ പരേതനായ എൻ.പി.കെ ശൈഖിെന്റ ഭാര്യ ഫാത്തിമാബി തൈവളപ്പിൽലാണ് മരിച്ചത്. പരേതയ്ക്ക് 67 വയസായിരുന്നു പ്രായം.
നാട്ടിൽ നിന്ന് സന്ദർശകവിസയിൽ വന്നതാണ. ഈ മാസം ഒന്നിനാണ ഇവരും മകൾ ആമിന ബാനുവും സൗദിയിലെത്തിയത. തുടർന്ന അൽഖോബാറിൽ ജോലി ചെയ്യുന്ന മകൻ മുഹമ്മദ് ശിഹാബുദ്ദീനും ബന്ധു കണ്ണൂർ തലശ്ശേരി സ്വദേശി മുസ്തഫക്കും ഇവരുടെ ഭാര്യമാർക്കുമൊപ്പം ഉംറക്ക് പുറപ്പെടുകയായിരുന്നു. ശനിയാഴ്ച മദീന സന്ദർശനം പൂർത്തിയാക്കി റിയാദ് എക്സ്‌പ്രസ് റോഡിൽ 250 കിലോ മീറ്റർ പിന്നിട്ട ശേഷംഇവരുടെ വാഹനം ടൊയോട്ട പ്രാഡോ അൽഖസീം പ്രവിശ്യയിലെ ഉഖലത് സുഖൂറിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഫാത്തിമാബി തൽക്ഷണം മരിച്ചു.
മറ്റ് രണ്ട് പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശിഹാബുദ്ദീ നെയും ആമിനയെയും കൂടാതെ മുഹമ്മദ് കാസിം, ആസിയാ ബാനു, ഇഫ്തിഖാറുദ്ദീൻ, ഉമർ ശരീഫ്, ഖമർ ജലാൽ, ബൽക്കീസ് (എല്ലാവരും യു.എ.ഇ), അബദുല്ലത്തീഫ് എന്നിവരാണ് മറ്റ് മക്കൾ. ഉഖലത് സുഖൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഖബറടക്കും.