- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം; ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചത് മരിച്ച വ്യക്തിക്ക് സൗദിയിൽ ലഭിക്കുന്ന ശമ്പളത്തിന് അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ
തലശ്ശേരി: വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്ിന് ഒരു കോടി രൂപ നഷ്ടപരാഹാരം. ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷുറൻസ് കമ്പനിയോടാണ് കോടതി ഉത്തരവിട്ടത്. ഗൾഫ് മലയാളിയുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജികെ.ബൈജുനാഥാണ് ശിക്ഷവിധിച്ചത്. ചെറുകുന്ന് അമ്പലം റോഡ് പുളിയങ്ങാടൻ ഹൗസിൽ ദിനേഷ് കുമാറിന്റെ ഭാര്യ നിഷ, മക്കളായ ഹർഷ, ദൃശ്യ, വിശ്വജിത്ത്, അമ്മ കമലാക്ഷി അമ്മ എന്നിവർക്ക് 80,62,000 രൂപ നൽകാനാണ് വിധി. 2011 മാർച്ച് അഞ്ചു മുതൽ 9% പലിശ നൽകണമെന്നും കോടതി ഉത്തരവായി. ചെന്നൈയിലെ ചോളമണ്ഡലം ജനറൽ ഇൻഷുറൻസ് കമ്പനിയാണു തുക നൽകേണ്ടത്. ഇത് സംബന്ധിച്ച് കോടതി തടസ്സവാദം ഉന്നയിച്ചിരുന്നു. സൗദി അറേബ്യയിൽ ബേസിക് ഇൻഡസ്ട്രിയൽ കോർപറേഷനിൽ ഉദ്യോഗസ്ഥനായ ദിനേഷ് കുമാർ ലീവ് കഴിഞ്ഞു ജോലിസ്ഥലത്തേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിലേക്കു കാറിൽ പോകുമ്പോൾ ദേശീയപാതയിൽ കൊയിലാണ്ടി വിയ്യൂർ മന്ദമംഗലത്ത് സഞ്ചരിച്ച കാറിനു പിറകിൽ മിനിലോറി

തലശ്ശേരി: വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്ിന് ഒരു കോടി രൂപ നഷ്ടപരാഹാരം. ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷുറൻസ് കമ്പനിയോടാണ് കോടതി ഉത്തരവിട്ടത്. ഗൾഫ് മലയാളിയുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജികെ.ബൈജുനാഥാണ് ശിക്ഷവിധിച്ചത്.
ചെറുകുന്ന് അമ്പലം റോഡ് പുളിയങ്ങാടൻ ഹൗസിൽ ദിനേഷ് കുമാറിന്റെ ഭാര്യ നിഷ, മക്കളായ ഹർഷ, ദൃശ്യ, വിശ്വജിത്ത്, അമ്മ കമലാക്ഷി അമ്മ എന്നിവർക്ക് 80,62,000 രൂപ നൽകാനാണ് വിധി. 2011 മാർച്ച് അഞ്ചു മുതൽ 9% പലിശ നൽകണമെന്നും കോടതി ഉത്തരവായി. ചെന്നൈയിലെ ചോളമണ്ഡലം ജനറൽ ഇൻഷുറൻസ് കമ്പനിയാണു തുക നൽകേണ്ടത്. ഇത് സംബന്ധിച്ച് കോടതി തടസ്സവാദം ഉന്നയിച്ചിരുന്നു.
സൗദി അറേബ്യയിൽ ബേസിക് ഇൻഡസ്ട്രിയൽ കോർപറേഷനിൽ ഉദ്യോഗസ്ഥനായ ദിനേഷ് കുമാർ ലീവ് കഴിഞ്ഞു ജോലിസ്ഥലത്തേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിലേക്കു കാറിൽ പോകുമ്പോൾ ദേശീയപാതയിൽ കൊയിലാണ്ടി വിയ്യൂർ മന്ദമംഗലത്ത് സഞ്ചരിച്ച കാറിനു പിറകിൽ മിനിലോറി ഇടിച്ചു ദിനേഷ് കുമാർ, കാർ ഡ്രൈവർ ചെറുകുന്ന് ആയഞ്ചേരി കെ.കെ.ഗിരീഷ് (26) എന്നിവർ മരിച്ചു.
ദിനേഷ് കുമാറിന്റെ ഭാര്യാപിതാവ് ദാമോദരൻ നമ്പ്യാർക്കു ഗുരുതര പരുക്കേറ്റു. ഡ്രൈവർ ഗിരീഷിന്റെ അമ്മയ്ക്ക് 14,16,000 രൂപ 2011 ഒക്ടോബർ 29 മുതൽ 9% പലിശ സഹിതം നൽകാനും പരുക്കേറ്റ ദാമോദരൻ നമ്പ്യാർക്ക് 91,200 രൂപ 9% പലിശ സഹിതം നൽകാനും കോടതി വിധിച്ചു. 2010 ഓഗസ്റ്റ് ആറിനു പുലർച്ചെ നാലിനായിരുന്നു അപകടം. സൗദി അറേബ്യയിൽ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള ഉദ്യോഗസ്ഥനായിരുന്നു ദിനേഷ് കുമാർ.

