- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഓടിച്ച വാഹനത്തിൽ തെറ്റായ ദിശയിൽ എത്തിയ സ്വദേശിയുടെ വാഹനമിടിച്ച് അപകടം; തളിപ്പറമ്പ് സ്വദേശി മരിച്ചു; അപകടത്തിൽ പരുക്കേറ്റ് ഉത്തരേന്ത്യക്കാരായ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
ബുറൈദ: മലയാളി ഓടിച്ച വാഹനത്തിൽ തെറ്റായ ദിശയിൽ എത്തിയ സ്വദേശിയുടെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. അൽഖസീം പ്രവശ്യയിലെ അൽറസ്സിന് സമീപം ആണ് അപകടം. തളിപ്പറമ്പ് ഇരങ്ങിൽ സ്വദേശികല്ലുരിയകത്ത് അബ്ദുൽ ഖാദറാണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം. അബ്ദുൾ ഖാദർ ഓടിച്ച വാഹനത്തിലെ സഹയാത്രികരായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുൽഅ റഷീദിൽ നിന്ന് അൽറസ്സിലേക്ക് വരുമ്പോൾ ഹംജ ഗ്രാമത്തിൽ വെച്ച് തെറ്റായ ദിശയിൽ വന്ന സ്വദേശിയുടെ വാഹനം ഖാദറിെന്റ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാലുപേരെയും അൽറസ്സ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖാദറിെന്റ ജീവൻ രക്ഷിക്കാനായില്ല. 28 വർഷമായി അൽഖസീമിെന്റ വിവിധ മേഖലകളിൽ വസ്ത്ര വ്യാപാരം നടത്തിവരുകയായിരുന്നു. ഒരുകൊല്ലം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്.ഭാര്യ: കുഞ്ഞാമിന. വിവാഹിതരായ ഖദീജ, നജ്മ, ഖൈറുന്നിസ, നാജിയ എന്നിവർ മക്കളാണ്. മൃതദേഹം സൗദിയിൽ ഖബറടക്കും.
ബുറൈദ: മലയാളി ഓടിച്ച വാഹനത്തിൽ തെറ്റായ ദിശയിൽ എത്തിയ സ്വദേശിയുടെ വാഹനമിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. അൽഖസീം പ്രവശ്യയിലെ അൽറസ്സിന് സമീപം ആണ് അപകടം. തളിപ്പറമ്പ് ഇരങ്ങിൽ സ്വദേശികല്ലുരിയകത്ത് അബ്ദുൽ ഖാദറാണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം.
അബ്ദുൾ ഖാദർ ഓടിച്ച വാഹനത്തിലെ സഹയാത്രികരായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുൽഅ റഷീദിൽ നിന്ന് അൽറസ്സിലേക്ക് വരുമ്പോൾ ഹംജ ഗ്രാമത്തിൽ വെച്ച് തെറ്റായ ദിശയിൽ വന്ന സ്വദേശിയുടെ വാഹനം ഖാദറിെന്റ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാലുപേരെയും അൽറസ്സ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഖാദറിെന്റ ജീവൻ രക്ഷിക്കാനായില്ല.
28 വർഷമായി അൽഖസീമിെന്റ വിവിധ മേഖലകളിൽ വസ്ത്ര വ്യാപാരം നടത്തിവരുകയായിരുന്നു. ഒരുകൊല്ലം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്.ഭാര്യ: കുഞ്ഞാമിന. വിവാഹിതരായ ഖദീജ, നജ്മ, ഖൈറുന്നിസ, നാജിയ എന്നിവർ മക്കളാണ്. മൃതദേഹം സൗദിയിൽ ഖബറടക്കും.