- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ കാർ അപകടത്തിൽ മലയാളി മരിച്ചു; ഒന്റാറിയോയിൽ മരിച്ചത് ആലപ്പുഴ പുന്നകുന്നം സ്വദേശി ജിം തോമസ്ജോണി
ടൊറന്റോ: കാനഡയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്നു പേർ മരിച്ചു. കാനഡ ഒന്റാറിയോയിലെ മിസിസാഗയിലേയ്ക്ക് കുടിയേറിയ ജിം തോമസ് ജോണിയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടിൽ ജോണി തോമസിന്റേയും ലില്ലിക്കുട്ടിയുടേയും മകനാണ്. ടൊറന്റോയിൽ നിന്ന് 300 കിലോമീറ്റർ അകലെ ടോബർ മോറിയിലാണ് അപകടമുണ്ടായത് ശനിയാഴ്ച രാത്രി ലോക്കൽ സമയം രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജിമ്മിനെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിമ്മിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന നാലു സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. എതിരേ വന്നിടിച്ച കാറിലെ രണ്ടു പേരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. മിസിസാഗയിൽ ഒരു സ്വകാര്യകമ്പനിയിൽ എച്ച് ആർ മാനേജർ ആയി ജോലിനോക്കിവന്ന ജിം രണ്ടുവർഷം മുമ്പാണ് കുടുംബസമേതം കാനഡയിലെ മിസിസാഗയിലേയ്ക്ക് കുടിയേറിയത്. സെലിനാണ് ഭാര്യ. മകൾ ഇവാന. ജിമ്മിന്റെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. പൂത്തകുന്നം സെന്റ് മേരിസ് പള്ളിയില
ടൊറന്റോ: കാനഡയിൽ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്നു പേർ മരിച്ചു. കാനഡ ഒന്റാറിയോയിലെ മിസിസാഗയിലേയ്ക്ക് കുടിയേറിയ ജിം തോമസ് ജോണിയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടിൽ ജോണി തോമസിന്റേയും ലില്ലിക്കുട്ടിയുടേയും മകനാണ്. ടൊറന്റോയിൽ നിന്ന് 300 കിലോമീറ്റർ അകലെ ടോബർ മോറിയിലാണ് അപകടമുണ്ടായത്
ശനിയാഴ്ച രാത്രി ലോക്കൽ സമയം രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജിമ്മിനെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിമ്മിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന നാലു സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. എതിരേ വന്നിടിച്ച കാറിലെ രണ്ടു പേരും അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു.
മിസിസാഗയിൽ ഒരു സ്വകാര്യകമ്പനിയിൽ എച്ച് ആർ മാനേജർ ആയി ജോലിനോക്കിവന്ന ജിം രണ്ടുവർഷം മുമ്പാണ് കുടുംബസമേതം കാനഡയിലെ മിസിസാഗയിലേയ്ക്ക് കുടിയേറിയത്. സെലിനാണ് ഭാര്യ. മകൾ ഇവാന. ജിമ്മിന്റെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. പൂത്തകുന്നം സെന്റ് മേരിസ് പള്ളിയിലാണ് സംസ്‌ക്കാരം