- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലെ അതിവേഗ പാതയിൽ പുകമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മുപ്പതോളം വാഹനങ്ങൾ ഒന്നൊന്നായി ഇടിച്ചുകയറി തീപിടിച്ച് പതിനെട്ടുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നതായി അധികൃതർ
ബെയ്ജിങ്: ചൈനയിലെ അതിവേഗ പാതയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് 18 മരണം. കിഴക്കൻ ചൈനയിലെ അൻഹുയ് പ്രവിശ്യയിലെ അതിവേഗ പാതയിൽ ബുധനാഴ്ച മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ച ദുരന്തം ഉണ്ടായത്. അപകടത്തിൽ 18 പേർ മരിച്ചതായും 21 പേർക്ക് പരിക്കേറ്റതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കനത്ത പുകമഞ്ഞിനെ തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയും ഇത് പിന്നിൽ വന്ന വാഹനങ്ങൾകൂടി തമ്മിലിടിക്കാൻ കാരണമായെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പെട്ടെന്നാണ് പുകമഞ്ഞുണ്ടായത് എന്നതിനാൽ മുന്നറിയിപ്പ് സംവിധാനവും ഉണ്ടായില്ല. കാറുകളും ട്രക്കുകളും ബസ്സുകളുമെല്ലാം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്തുനിന്നു വൻതോതിൽ പുക ഉയരുന്നത് വീഡിയോയിൽ ദൃശ്യമാണ്. എക്സ്‌പ്രസ് വേ ഇതേവരെ വാഹനഗതാഗതത്തിനു തുറന്നുനൽകിയിട്ടില്ലെന്നാണു പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുകമഞ്ഞിൽ കാഴ്ച കുറഞ്ഞതോടെയാണ് അപകടം ഉണ്ടായത്. രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിച്ചതോടെ അതിവേഗതയിൽ വന്ന മറ്റു വാഹന
ബെയ്ജിങ്: ചൈനയിലെ അതിവേഗ പാതയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് 18 മരണം. കിഴക്കൻ ചൈനയിലെ അൻഹുയ് പ്രവിശ്യയിലെ അതിവേഗ പാതയിൽ ബുധനാഴ്ച മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ച ദുരന്തം ഉണ്ടായത്.
അപകടത്തിൽ 18 പേർ മരിച്ചതായും 21 പേർക്ക് പരിക്കേറ്റതായുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കനത്ത പുകമഞ്ഞിനെ തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയും ഇത് പിന്നിൽ വന്ന വാഹനങ്ങൾകൂടി തമ്മിലിടിക്കാൻ കാരണമായെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
പെട്ടെന്നാണ് പുകമഞ്ഞുണ്ടായത് എന്നതിനാൽ മുന്നറിയിപ്പ് സംവിധാനവും ഉണ്ടായില്ല. കാറുകളും ട്രക്കുകളും ബസ്സുകളുമെല്ലാം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്തുനിന്നു വൻതോതിൽ പുക ഉയരുന്നത് വീഡിയോയിൽ ദൃശ്യമാണ്. എക്സ്‌പ്രസ് വേ ഇതേവരെ വാഹനഗതാഗതത്തിനു തുറന്നുനൽകിയിട്ടില്ലെന്നാണു പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുകമഞ്ഞിൽ കാഴ്ച കുറഞ്ഞതോടെയാണ് അപകടം ഉണ്ടായത്. രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിച്ചതോടെ അതിവേഗതയിൽ വന്ന മറ്റു വാഹനങ്ങളും പിന്നാലെ ഇടിച്ചുകയറുകയായിരുന്നു. പല വാഹനങ്ങളും തീപിടിച്ചതോടെ മരണസംഖ്യ ഉയർന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മരണകാരണമാകുന്ന അപകടങ്ങൾ അതിവേഗ എക്സ്‌പ്രസ് വേകളിൽ പതിവാണെന്ന റിപ്പോർട്ടും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. 2015ൽ ചൈനയിൽ 1.8 ലക്ഷത്തോളം റോഡപകടങ്ങൾ ഉണ്ടായെന്നും അരലക്ഷത്തിലേറെ പേർ മരിച്ചെന്നുമാണ് കണക്കുകൾ.