- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദാഇൻ സ്വാലിഹ് സന്ദർശിച്ച് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അമ്മയും മരുമകളും മരിച്ചു; അപകടത്തിൽ പരുക്കേറ്റ നാല്പേർ ചികിത്സയിൽ; മരിച്ചത് മലപ്പുറം സ്വദേശികൾ
മദീന: സൗദിയിലെ പൈതൃകകേന്ദ്രമായ മദാഇൻ സ്വാലിഹ് സന്ദർശിച്ച ശേഷം മദീനയിലേക്കു പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അമ്മയും മരുമരളും മരിച്ചു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റൻ ആലുങ്ങൽ സാബിറ (62) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഫാറൂഖ്, മക്കളായ ഷയാൻ (ഏഴ്), റിഷാൻ( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അൽ ഉല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിൽനിന്ന് മദാഇൻ സാലിഹ് സന്ദർശനത്തിനെത്തിയതായിരുന്നു ഇവർ. മദീനയിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് അൽ ഊല. മദാഇൻ സാലിഹ് സന്ദർശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുൻപു സൗദി ടെലിഫോൺ സർവീസിലായിരുന്ന അബ്ദുല്ലക്കുട്ടി വിരമിച്ചശേഷമാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ഉംറ നിർവഹിക്കാനാണു സാബിറയുമൊത്ത് സൗദിയിലെത്തിയത്. അടുത്തദിവസം തന്നെ നാട്ടിലേക്കു മടങ്ങാനിരിക്കെയ
മദീന: സൗദിയിലെ പൈതൃകകേന്ദ്രമായ മദാഇൻ സ്വാലിഹ് സന്ദർശിച്ച ശേഷം മദീനയിലേക്കു പോകുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അമ്മയും മരുമരളും മരിച്ചു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32), മാതാവ് ചിറ്റൻ ആലുങ്ങൽ സാബിറ (62) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഫാറൂഖ്, മക്കളായ ഷയാൻ (ഏഴ്), റിഷാൻ( നാല്) ഫാറൂഖിന്റെ പിതാവ് അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അൽ ഉല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാദിൽനിന്ന് മദാഇൻ സാലിഹ് സന്ദർശനത്തിനെത്തിയതായിരുന്നു ഇവർ. മദീനയിൽ നിന്നും
300 കിലോമീറ്റർ അകലെയാണ് അൽ ഊല. മദാഇൻ സാലിഹ് സന്ദർശനത്തിനുശേഷം മദീനയിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മുൻപു സൗദി ടെലിഫോൺ സർവീസിലായിരുന്ന അബ്ദുല്ലക്കുട്ടി വിരമിച്ചശേഷമാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ഉംറ നിർവഹിക്കാനാണു സാബിറയുമൊത്ത് സൗദിയിലെത്തിയത്. അടുത്തദിവസം തന്നെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് അപകടം.ഫാറൂഖ് കുടുംബസമേതം സൗദിയിലാണ്. മരിച്ച സാബിറയ്ക്ക് നസീഫ് എന്നൊരു മകൻ കൂടിയുണ്ട്. മരുമകൾ: ഷെറിൻ.
പെരുന്നാൾ ദിനത്തിൽ ജിദ്ദയിലുണ്ടായ വാഹനാപകടത്തിലും മലയാളി കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടിരുന്നു. മക്ക-മദീന പാതയിലെ ഗുലൈസ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടമുണ്ടായത്.