- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അമിതവേഗത്തിലെത്തിയ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം; സിഡ്നിയിൽ ഇന്ത്യക്കാരനായ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നു രണ്ട് പേർ പരുക്കേറ്റ് ചികിത്സയിൽ
സിഡ്നി : അമിതവേഗത്തിലെത്തിയ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. സിഡ്നിക്കു സമീപം ലണ്ടൻഡെറിയിൽ രാത്രിയിലായിരുന്നു അപകടം. മൽകീത് സിങ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ചത്. മൽകീത് സിംഗും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഔഡി കാറാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടെലിഫോൺ പോസ്റ്റിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടെലിഫോൺ പോസ്റ്റ് രണ്ടായി മുറിഞ്ഞ് കാറിനുള്ളിലേക്ക് തുളച്ചുകയറുകയായിരുന്നു. മൽകീത് സിംഗിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരുക്കേറ്റ് ചികിത്സയിലാണ്. കാർതിക് സിങ്, നവ്നീത് സിങ് എന്നിവരാണ് ചികിത്സയിലുള്ളത്. രണ്ടുമാസങ്ങൾക്കുമുമ്പാണ് മൽകീത് സിങ് ഓസ്ട്രേലിയയിലെത്തിയതെന്നാണ് സൂചന.
സിഡ്നി : അമിതവേഗത്തിലെത്തിയ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. സിഡ്നിക്കു സമീപം ലണ്ടൻഡെറിയിൽ രാത്രിയിലായിരുന്നു അപകടം. മൽകീത് സിങ് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് അപകടത്തിൽ മരിച്ചത്.
മൽകീത് സിംഗും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഔഡി കാറാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടെലിഫോൺ പോസ്റ്റിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടെലിഫോൺ പോസ്റ്റ് രണ്ടായി മുറിഞ്ഞ് കാറിനുള്ളിലേക്ക് തുളച്ചുകയറുകയായിരുന്നു.
മൽകീത് സിംഗിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരുക്കേറ്റ് ചികിത്സയിലാണ്. കാർതിക് സിങ്, നവ്നീത് സിങ് എന്നിവരാണ് ചികിത്സയിലുള്ളത്. രണ്ടുമാസങ്ങൾക്കുമുമ്പാണ് മൽകീത് സിങ് ഓസ്ട്രേലിയയിലെത്തിയതെന്നാണ് സൂചന.
Next Story