- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഞ്ഞെത്തിയ ടിപ്പർ ഇടിച്ചു തെറിപ്പിച്ചത് മുക്കത്തെ അന്ധകുട്ടികളുടെ പ്രിയപ്പെട്ട ഷീബ ടീച്ചറെയും മകൾ ഹിഫ്ത്തയെയും; രോഷം തീരാതെ നാട്ടുകാർ; മജീദ് സാറിന്റെ കുടുംബത്തിനുണ്ടായ മഹാദുരന്തത്തിൽ മനംനൊന്ത് ഒരുനാട്
മുക്കം: നിരോധനം ലംഘിച്ച് സ്‌കൂൾ സമയത്ത് പാഞ്ഞെത്തിയ ടിപ്പൽ ലോറി ഇടിച്ചു തെറിപ്പിച്ചത് മുക്കത്തെ അന്ധവിദ്യാർത്ഥികളുടെ പ്രിയങ്കരിയായ ഒരു അദ്ധ്യാപികയെയും മകളെയും. ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് ആനയാംകുന്ന് സ്വദേശിയും മുക്കം ഓർഫനേജ് എൽപി സ്‌കൂൾ പ്രധാനാധ്യാപകൻ മുണ്ടോട്ട് മജീദിന്റെ ഭാര്യയും അതേസ്‌കൂളിലെ അദ്ധ്യാപികയുമായ ഷീബ(42), മകൾ ഓർഫനേജ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹിഫ്ത്ത മജീദ് (13) എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂളിലേക്കു പോകും വഴി ഇന്നലെ രാവിലെ എട്ടരയോടെ മുക്കം കടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആനയാംകുന്ന് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി പാഴൂർതോട്ടം പള്ളിക്കു സമീപത്ത് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഷീബയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഷീബ സംഭവ സ്ഥലത്തും മകൾ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും മരിച്ചു. അപകടത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ടിപ്പർ ലോറി അടിച്ചു തകർത്തു. മുക്കം അരീക്കോട് റോഡിൽ പിസി ജംക്ഷനിൽ സംസ്ഥാന പാത ഉപരോധിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് പ്രകട

മുക്കം: നിരോധനം ലംഘിച്ച് സ്‌കൂൾ സമയത്ത് പാഞ്ഞെത്തിയ ടിപ്പൽ ലോറി ഇടിച്ചു തെറിപ്പിച്ചത് മുക്കത്തെ അന്ധവിദ്യാർത്ഥികളുടെ പ്രിയങ്കരിയായ ഒരു അദ്ധ്യാപികയെയും മകളെയും.
ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് ആനയാംകുന്ന് സ്വദേശിയും മുക്കം ഓർഫനേജ് എൽപി സ്‌കൂൾ പ്രധാനാധ്യാപകൻ മുണ്ടോട്ട് മജീദിന്റെ ഭാര്യയും അതേസ്‌കൂളിലെ അദ്ധ്യാപികയുമായ ഷീബ(42), മകൾ ഓർഫനേജ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹിഫ്ത്ത മജീദ് (13) എന്നിവരാണ് മരിച്ചത്. ഇരുവരും സ്‌കൂളിലേക്കു പോകും വഴി ഇന്നലെ രാവിലെ എട്ടരയോടെ മുക്കം കടവ് പാലത്തിനു സമീപമായിരുന്നു അപകടം.
ആനയാംകുന്ന് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ടിപ്പർ ലോറി പാഴൂർതോട്ടം പള്ളിക്കു സമീപത്ത് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഷീബയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. ഷീബ സംഭവ സ്ഥലത്തും മകൾ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും മരിച്ചു.
അപകടത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ടിപ്പർ ലോറി അടിച്ചു തകർത്തു. മുക്കം അരീക്കോട് റോഡിൽ പിസി ജംക്ഷനിൽ സംസ്ഥാന പാത ഉപരോധിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.
മരിച്ച ഹിഫ്ത്തയുടെ സഹോദരങ്ങൾ : ദിൽബർ, ദാനിഷ്, നിഹാല. മലപ്പുറം ജില്ലയിലെ കുനിയിൽ പരേതനായ പി.കെ. അഹമ്മദ് കുട്ടിയുടെയും പള്ളിപറമ്പൻ മറിയുമ്മയുടെയും മകളാണ് ഷീബ. സഹോദരങ്ങൾ: മുനീർ ബാബു, ഹഫ്‌സത്ത് (ഖത്തർ), നൂർജഹാൻ (അദ്ധ്യാപിക). ഇരുവരുടെയും കബറടക്കം നടത്തി. അപകടമുണ്ടാക്കിയ ടിപ്പർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി.

