കൊച്ചി:എറണാകുളം കളമശേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. എസ് സി എം എസ് കോളജിന് മുൻപിൽ വെച്ച് ടാങ്കർ ലോറി ബൈക്ക് യാത്രികന്റെ മേൽ പാഞ്ഞുകയറുകയായിരുന്നു. അരയ്ക്ക് കീഴ്‌പോട്ട് ഗുരുതര പരിക്കേറ്റ തൃശൂർ മാള സ്വദേശി ബിജുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം ഉണ്ടാക്കിയ ടാങ്കർ ലോറിയുടെ ഡ്രൈവർ ഇറങ്ങിയോടി. പരിക്കേറ്റ ബിജുവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.