- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു; അപകടം റോഡിന് എതിർവശത്തെ ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരുമ്പോൾ
മലപ്പുറം: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലപ്പുറം തിരൂരങ്ങാടി പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോഡിന് എതിർവശത്തുള്ള ബന്ധുവീട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്‌ച്ച പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. കുട്ടിയുടെ പിതാവ് ഞായറാഴ്‌ച്ച നാട്ടിലെത്തും. കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: മഹ്റൂഫ.സഹോദരൻ: മെഹ്സിൻ ബാദുഷ, ഐസിൻ ബാദുഷ.
Next Story