- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി ഡ്രൈവർ ചായ കുടിക്കാൻ പോയി തിരിച്ചുവന്നപ്പോൾ ആളെ കാണാനില്ല; കണ്ടെത്തിയത് 50 അടി താഴ്ചയിൽ മരിച്ച നിലയിൽ; കോതമംഗലം കോട്ടപ്പടി സ്വദേശിയായ തടിപ്പണിക്കാരന്റെ ദാരുണാന്ത്യം തെന്മലയിൽ
കോതമംഗലം: കൈവരിയില്ലാത്ത റോഡരികിലെ താഴ്ചയിലേക്ക് പതിച്ച കോട്ടപ്പടി സ്വദേശിക്ക് ദാരുണാന്ത്യം. ജോലി സ്ഥലത്തിനടുത്താണ് കോട്ടപ്പടി സ്വദേശിയായ തടി പണിക്കാരൻ വാവേലി ചിരട്ടക്കൽ രാജപ്പൻ(52) രണമടഞ്ഞത്.
തടിപ്പണിക്കാരനായ രാജപ്പൻ ഞായറാഴ്‌ച്ച രാത്രി കൊല്ലം തെന്മലയിലേക്ക് ലോറിയിൽ പെരുമ്പാവൂരിൽ മകളുടെ വീട്ടിൽ നിന്നും ജോലിക്കായി പോയതാണ്. തെന്മലയിലെത്തിയപ്പോൾ ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങി. രാജപ്പൻ ചായ കുടിക്കുന്നില്ലെന്ന് പറഞ്ഞു ലോറിയിൽ തന്നെ ഇരുന്നു. ചായ കുടിച്ചു ഡ്രൈവർ തിരികെ എത്തിയപ്പോൾ രാജപ്പൻ വണ്ടിയിൽ ഇല്ല. അപ്പോൾ സമയം പുലർച്ചെ 4 മണി ആയിട്ടുണ്ടാവും .രാജപ്പൻ പണി സ്ഥലത്തേക്ക് നടന്നു പോയി കാണും എന്ന വിശ്വാസത്തിൽ ഡ്രൈവർ വണ്ടിയുമെടുത്ത് പണി നടക്കുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു.
അവിടെയും ആൾ എത്തിയിരുന്നില്ല. തുടർന്ന് തെന്മലയിലെ പൊലിസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് പൊലിസ് സഹായത്തോടെ അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്‌ച്ച വൈകിട്ടോടെ തെന്മലയിൽ റോഡരുകിൽ കൈവരി പോയ ഭാഗത്ത് 50 അടി താഴ്ചയിൽ ആൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവിടെ ഇതിനകം നാലിലേറെ പേർ മരണപ്പെട്ടിട്ടുണ്ട് എന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. പാതയരുകിലെ കൈവരി പോയത് ശ്രദ്ധയിൽപ്പെട്ടാത്തതാണ് ഇതിനൊരു കാരണമായി പറയുന്നത്.
തെന്മലയിൽ നിന്നും 65 കിലോമീറ്റർ അകലെയുള്ള പാരപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു സംസ്‌കാരം നടത്തി. ഭാര്യ -മിനി. മക്കൾ - നീതു ,നീനു ,മീനു ,ജിനു