- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അറ്റകുറ്റപ്പണിക്കായി ലിഫ്റ്റിന്റെ വാതിൽ അശ്രദ്ധമായി തുറന്നിട്ടു; ആർസിസിയിൽ ലിഫ്റ്റിൽ നിന്ന് വീണ് യുവതിക്ക് പരുക്കേറ്റു; പത്തനാപുരം സ്വദേശിനിയുടെ നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരുക്ക്; യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
തിരുവനന്തപുരം: ആർ സി സിയിലെ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരുന്ന ലിഫ്ടിൽ നിന്നും വീണു പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം സ്വദേശി നജീറ (21)യാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ശനിയാഴ്ച രാവിലെയാണ് സംഭവം.
ആർ സി സിയിൽ ചികിത്സയിലുള്ള അമ്മയ്ക്ക് കൂട്ടിരിക്കാനാണ് നജീറ ആശുപത്രിയിലെത്തിയത്.രാവിലെ പുറത്തേയ്ക്കിറങ്ങിയ നജീറ രണ്ടാമത്തെ നിലയിൽ ലിഫ്ടിന്റെ തുറന്ന കവാടത്തിലേയ്ക്ക് അബദ്ധത്തിൽ കയറി. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ലിഫ്ടിന്റെ പ്ലാറ്റ്‌ഫോം പലകകൊണ്ട് മറച്ചിരുന്നു. പലകയിൽ ചവിട്ടിയ ഉടൻ പലക മാറി നജീറ താഴേയ്ക്ക് പതിച്ചു.
നട്ടെല്ലിനും കാലുകൾക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത നജീറയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതി 20-ാം വാർഡിൽ ചികിത്സയിലാണ്. ഞായറാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ടെന്ന് ആർ സി സി അധികൃതർ അറിയിച്ചു. അശ്രദ്ധയോടെ ലിഫ്ടിന്റെ വാതിൽ തുറന്നിട്ട ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ