- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ ആനയിറങ്കൽ ഡാമിൽ മീൻപിടുത്തത്തിനിടെ രണ്ടുപേർ മുങ്ങി മരിച്ചു; രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി; മരണമടഞ്ഞത് ഡോ ആശിഷും, ഗോഗുലും; സംഘം മദ്യം കഴിച്ചിരുന്നതായി സംശയം; സംഭവം ശനിയാഴ്ച വൈകിട്ട് 6.15 ഓടെ
മുന്നാർ : ആനയിറങ്കൽ ഡാമിൽ മീൻപിടുത്തത്തിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ നാല് പേരിൽ 2 പേർ മരണപ്പെട്ടു. പെരിയ കനാൽ എസ്‌റ്റേറ്റിലെ ടാറ്റ കൺസ്യൂമർ പ്രോഡക്‌സിലെ മെഡിക്കൽ ഓഫീസർ ഡോ. ആശിഷ് പ്രസാദ് (38), ചെണ്ടുവര എസ്റ്റേറ്റിലെ കെഡിഎച്ചപി കമ്പനി ഏസിസ്റ്റന്റ് മാനേജർ ഗോഗുൽ തിമ്മയ്യ (32) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെ ഓടിക്കൂടിയവർ രക്ഷപെടുത്തി.
ഇന്ന് വൈകിട്ട് 6.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .വൈകിട്ട് 5.30 തോടെയാണ് ഇവർ ഡാം പരിസരത്തെത്തിയതെന്നാണ് രക്ഷപെട്ടവർ പൊലീസിൽ നൽകിയിട്ടുള്ള വിവരം.
മദ്യപിച്ചശേഷം മീൻപിടുത്തത്തിന് ലക്ഷ്യമിട്ട് ഇവർ ഡാമിന്റെ തീരത്തെത്തിയെന്നും ഇതിനിടെ ഡോക്ടർ ആശിഷ് ഡാമിൽ ഇറങ്ങി നീന്തിയെന്നും അൽപനേരത്തിനുള്ളിൽ ഇയാളെ കാണാതായെന്നും തുടർന്ന് കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിക്കുക ആയിരുന്നെന്നുമാണ് രക്ഷാപ്രവർത്തകരിൽ നിന്നും ശാന്തൻപാറ പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്നവരുടെ മൊഴി ലഭിച്ചാലെ സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കു എന്നും പൊലീസ് അറിയിച്ചു.